വെറുപ്പോടെ ചെയ്ത കഥാപാത്രം അതായിരുന്നു; മനസ്സ് തുറന്ന് വിജയരാഘവൻ

മലയാളികളുടെ പ്രിയ നടനാണ് വിജയ രാഘവന്‍. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോഴിതാ തനിക്ക് അഭിനയ ജീവിതത്തില്‍ ഏറ്റവും വെറുപ്പ് തോന്നിയ കഥാപാത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം. ഇതുവരെ ചെയ്തതില്‍ തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ഒരേയൊരു കഥാപാത്രമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി.

പൃഥ്വിരാജ് ചിത്രം സ്റ്റോപ്പ് വയലന്‍സില്‍ ചെയ്ത കഥാപാത്രം ‘സിഐ ഗുണ്ടാ സ്റ്റീഫന്‍ അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമാണെന്നും കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷമാണ് ചെയ്തതെങ്കിലും സ്റ്റോപ് വയലന്‍ഡിലെ ‘സിഐ ഗുണ്ടാ സ്റ്റീഫന്‍” എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീവിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ ‘അയ്യേ” എന്ന് തോന്നിപ്പോയി. മറ്റൊരാളുടെ ഭാര്യയെ കൊണ്ട് പോയ കഥയൊക്കെ പറയുന്ന നെറികെട്ട വില്ലനായിരുന്നു അത്. എന്റെ അഭിനയജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല. അദ്ദേഹം വ്യക്തമാക്കി

ക്യാരക്ടര്‍ റോളുകളിലൂടെയാണ് നടൻ തിളങ്ങിയത് . സഹനടനായും വില്ലന്‍ വേഷങ്ങളിലും കൂടുതല്‍ തിളങ്ങിയ നടന്‍ നായകനായും അഭിനയിച്ചിരുന്നു. റാംജിറാവു സ്പീക്കിംഗ് പോലുളള ചിത്രങ്ങളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. മോളിവുഡില്‍ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിജയരാഘവന്‍ പ്രവര്‍ത്തിച്ചിരുന്നു.

Noora T Noora T :