പാകിസ്ഥാന്‍ ഐപി അഡ്രസുകള്‍, ദിലീപിന്റെ കീഴിൽ കൊച്ചിയില്‍ വന്‍ സൈബര്‍ ഗുണ്ടാസംഘം! എന്‍ഐഎക്ക് പരാതി നൽകി..ആരോപണവുമായി സംവിധായകന്‍ ഉടൻ തൂക്കിയെടുക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പ്രസ്താവന നടത്തി വിവാദങ്ങളിൽ ഇടംപിടിക്കുന്ന ആളാണ് ബൈജു കൊട്ടാരക്കര. ദിലീപിനെ അനുകൂലിച്ചും എതിരെ സംസാരിക്കുന്നവരെ നേരിടാനുമായി കൊച്ചിയില്‍ വന്‍ സൈബര്‍ ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര.

പാകിസ്ഥാന്‍ ഐപി അഡ്രസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം കാണിക്കുന്നതെന്നും ഇവര്‍ക്കെതിരെ താന്‍ എന്‍ഐഎക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ക്കെതിരെ ഇവര്‍ വ്യാജപ്രചരണം നടത്താറുണ്ടെന്നും ബൈജു ആരോപിച്ചു.

ചർച്ചയിൽ ബൈജു കൊട്ടാരക്കര പറഞ്ഞത് ഇപ്രകാരമായിരുന്നു

”റിപ്പോര്‍ട്ടര്‍ ടിവിയുടെ സോഷ്യല്‍മീഡിയ പേജുകളിലെ കമന്റ്‌സ് വായിച്ചു നോക്കണം. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതും എതിരെ പറയുന്നവരെ തെറി വിളിക്കുന്നതും വ്യാജന്‍മാരാണെന്ന് മനസിലാകും. വ്യാജ ഐഡികളും നൂറ് കണക്കിന് കമന്റുകളും. കൊച്ചിയില്‍ ഒരു സൈബര്‍ ഗുണ്ടാ വിംഗുണ്ട്. ഇവര്‍ക്ക് അസോസിയേഷന്‍ വരെയുണ്ട്. ദിലീപിന്റെ പിആര്‍ വര്‍ക്ക് ചെയ്യുന്നതും ഇവരാണ്.”

”ഇവര്‍ക്കെതിരെ ഞാന്‍ എന്‍ഐഎക്കും പരാതി നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ ഐഡികള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം കാണിക്കുന്നത്. ഒരിക്കല്‍ എന്റെയൊരു പേജ് ഒരു മെയില്‍ ഐഡി ഉപയോഗിച്ച ഈ സംഘം ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാന്‍ ഐപി വച്ചാണ് ഇത് ബ്ലോക്ക് ചെയ്തതെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍ എന്‍ഐഎക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പല ഗ്രൂപ്പുകളുണ്ട്. ഇതില്‍ എല്ലാം ദിലീപ് പാവാ ഡ, മറ്റവന്‍ കുഴപ്പക്കാരനാണ് എന്ന കമന്റുകളാണ്. ദിലീപിനെ നല്ലവനാക്കി കാണിച്ച് കേസ് വഴി തിരിച്ചു വിടാനാണ് ഇവര്‍ ശ്രമിക്കുന്നത്.” ”റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെതിരെയും ഇവര്‍ പ്രചരണം നടത്തുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ മോശമാണെന്ന് പറയും, ദിലീപിന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സൂപ്പറെന്ന് പറയും. ഇതാണ് ഇവരുടെ രീതി.”ബൈജു കൊട്ടാരക്കര പറഞ്ഞു.

Noora T Noora T :