ഞങ്ങള്‍ അരിച്ചു പെറുക്കി കണ്ടു… വിവാദപരമായ ഒന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സെൻസർ ബോര്‍ഡ്’; നാദിര്‍ഷ ചിത്രം ‘ഈശോ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ്

നാദിര്‍ഷ ചിത്രം ‘ഈശോ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോര്‍ഡ്. നാദിര്‍ഷ ചിത്രം ഈശോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുകയാണ്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നറാണ് ചിത്രമെന്ന് നാദിർഷ പറഞ്ഞു.

വിവാദങ്ങള്‍ തുടങ്ങിയ സമയത്ത് തന്നെ താന്‍ പറഞ്ഞിരുന്നു അത് അനാവശ്യമാണെന്ന് പക്ഷെ പലരും അത് ചെവിക്കൊള്ളാതെ വിവാദങ്ങളുമായി വന്നു. ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് ഈ സിനിയമയില്‍ ഒരു വിവാദവും കണ്ടെത്താന്‍ സാധിക്കില്ല എന്ന് പറഞ്ഞു. അതില്‍ സന്തോഷമുണ്ടെന്ന് നാദിര്‍ഷ അറിയിച്ചു.ഫിലിം ചേംബര്‍ ഈശോയുടെ പേരിന് അനുമതി നല്‍കില്ല എന്ന് പറഞ്ഞതിന് അപ്പുറം എല്ലാ സിനിമ സംഘടനകളും വിവാദ സമയത്ത് തന്നോടൊപ്പം നിന്ന് എന്നും അദ്ദേഹം പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു ‘ഞങ്ങള്‍ അരിച്ചു പെറുക്കി കണ്ടു. ഇത്രയധികം ആളുകള്‍ പ്രശ്‌നം ഉണ്ടാക്കിയ സിനിമയാണ്. നിരവധിപ്പേര്‍ ഈ സിനിമയ്ക്ക് എതിരെ വന്നിരുന്നു. ചില സംഘടനകള്‍ പോലും വന്നു. എന്നാല്‍ വിവാദപരമായ ഒന്നും തന്നെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല എന്ന്’. മറ്റൊരു കാര്യം കൂടെ പറഞ്ഞു. ഇത് എല്ലാവരും കുടുംബസമേതം കാണേണ്ട സിനിമയാണ് എന്ന്. ഫിലിം ചേംബറില്‍ നിന്നും ഈ സിനിമയ്ക്ക് അനുമതി ലഭിക്കില്ല എന്ന വാര്‍ത്ത ഞാനും കേട്ടിരുന്നു. ഫെഫ്ക, മാക്ട തുടങ്ങിയ സംഘടനകള്‍ ഞങ്ങള്‍ക്ക് എല്ലാ പിന്‍തുണയും നല്‍കിയിരുന്നു.

ചേംബറില്‍ നിന്നും സിനിമയ്ക്ക് പേരിന് അനുമതി നല്‍കാന്‍ സാധിക്കില്ല എന്ന വാര്‍ത്ത കേട്ടിരുന്നു. അത് അല്ലാതെ എല്ലാ സംഘടനകളും എനിക്കൊപ്പം തന്നെയാണ് നിന്നത്.സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഈ സിനിമ ഒരിക്കലും ഒടിടിയ്ക്ക് കൊടുക്കരുത്, ഈ സിനിമ തിയേറ്ററില്‍ നിന്നും കാണേണ്ടത് ആണ് എന്നാണ് പറഞ്ഞത്. അത് നിര്‍മ്മാതാവാണ് തീരുമാനിക്കേണ്ടതെന്നും നാദിർഷ പറഞ്ഞു

ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിർമിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. സുനീഷ് വരനാട് കഥ–തിരക്കഥ–സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.

Noora T Noora T :