ഹിന്ദി ടെലിവിഷന്‍ നടന്‍ സമീര്‍ ശര്‍മ തൂങ്ങിമരിച്ച നിലയില്‍

ഹിന്ദി സീരിയല്‍ നടന്‍ സമീര്‍ ശര്‍മയെ മുംബൈ മലാഡ് വെസ്റ്റിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത് സെക്യൂരിറ്റി ജീവനക്കാരാണ് അടുക്കളയിലെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.

യെ റിഷ്ദ ഹെ പ്യാര്‍ കാ’ എന്ന പരമ്ബരയില്‍ അഭിനയിച്ചു വരികയായിരുന്നു.

‘കഹാനി ഘര്‍ ഘര്‍ കി’, ‘ക്യുങ്കി സാസ് ഭി കഭി ബാഹു തി’ എന്നീ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്. നടന്മാരായ സിദ്ധാര്‍ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Noora T Noora T :