തൂ മേഘമിറ്റും തുലാ കണ്ണുനീരായി … വേണുഗോപാലിൻ്റെ ശബ്ദ മാധുര്യത്തിൽ മനോഹരമായ പ്രണയ കവിത – ശംഖ് !

മലയാളികളുടെ പ്രിയ ഗായകനാണ് ജി വേണുഗോപാൽ . ആ മാധുര്യ ശബ്ദത്തിനു ആരാധകരല്ലാത്ത ആരും മലയാളികളായി കാണില്ല. അദ്ദേഹത്തിന്റെ സുന്ദര ശബ്ദത്തിൽ ഒരു മനോഹര പ്രണയ കവിത പുറത്തെത്തിയിരിക്കുകയാണ്.

രാജൻ കൈലാസ് എഴുതിയ മനോഹരമായ പ്രണയ കവിതയാണ് ശംഖ്. കൗമാരത്തിലെ തീവ്രമായ പ്രണയത്തെയും പ്രിയ സഖിയോടൊപ്പമുള്ള തീക്ഷ്ണമായ അനുഭവങ്ങളേയും ജീവിത സായാഹ്നത്തിൽ തിരിഞ്ഞുനോക്കുകയാണ് കവി.എല്ലാ തിരയിളക്കങ്ങൾ ക്കും ഒടുവിൽ ശാന്തിയുടെയും പ്രതീക്ഷ യുടെയും സ്നേഹത്തിന്റെയും നിർമല തീരങ്ങളിൽ പ്രിയയോടൊപ്പം എത്തി നിൽക്കുന്ന നിർവൃതിദായകമായ അനുഭവം! പ്രാണസഖി കൗമാരത്തിൽ സ്നേഹസമ്മാനമായി നൽകിയ ആ ശംഖ് , ഇത് ജീവിതത്തിന്റെ സാഫല്യമായി മേശപ്പുറത്തും മനസ്സിലും നിറഞ്ഞു നിൽക്കുന്നത് ഈ കവിതയിൽ അനുഭവിച്ചറിയിയുന്നു.

നരവീണ മിഴികളിൽ കത്തുന്ന സൂര്യനും ചുളി വീണ കവിളിൽ പുത്തൻ ത്രിസന്ധ്യയുമായി ജീവിത്തെ ഇന്നും അത് മാറ്റുകൂട്ടുകയാണ്. അവൾക്ക് കടലിന്റെ ഹൃദയമാണ് ഈ ശംഖ്..അയാൾക്കോ അവൾ തന്നെ ആ സ്നേഹക്കടലും.!! കവിതയുടെ അനിർവചനീയമായ ആത്മീയഭാവം ഹൃദയത്തിൽ ആവോളം ആവാഹിച്ചാണ് വേണുഗോപാൽ ഈ കവിത ചൊല്ലുന്നത്.


‘ രാജൻ കൈലാസിന്റെ ഈ കവിത എനിക് വളരെ ഇഷ്ടപ്പെട്ടു..ആ ഇഷ്ടം മറ്റു ആസ്വാദക ഹൃദയങ്ങളിലേക്കും പകരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് കവിത ചൊല്ലിയിട്ട് വേണുഗോപാൽ അഭിപ്രായപെട്ടത്.

അകം കാഴ്ചകൾ, ബുൾഡോസറുകളുടെ വഴി, ഒറ്റയിലതണൽ, ഷേഡ് ഓഫ് എ സിംഗിൾ ലീഫ് തുടങ്ങിയ ശ്രദ്ധേയമായ കവിത സമാഹാരങ്ങൾക്കു ശേഷം ശംഖ്, മരണശേഷം, അക്ഷരപാലം, ഗുരു, ഒരേ ഒരാൾ, വഴികൾ തുടങ്ങിയ മനോഹരമായ ആറു കവിതകൾ ചേർത്തിറക്കിയ ‘വഴികൾ’ എന്ന ആൽബത്തിൽ ജി.വേണുഗോപാലിനെ കൂടാതെ ഗിരീഷ് നാരായണൻ, ശ്രീ ലക്ഷ്മി, രാജൻ കൈലാസ് എന്നിവരും കവിതകൾ ആലപിക്കുന്നു.

തോപ്പിൽ ഭാസി തിയേറ്റേഴ്‌സ്ന്റെ ഒളിവിലെ ഓർമ്മകൾ,കേരളീയം എന്നിവ ഉൾപ്പടെ നിരവധി പ്രൊഫഷണൽ നാടകങ്ങൾക്കും ഷോർട് ഫിലിമുകൾക്കും ഗാനങ്ങൾ എഴുതിയിട്ടുണ്ട് രാജൻ കൈലാസ്.

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഗിരീഷ് നാരായൺ ആണ് കവിതകൾക്ക് സംഗീതം നിർവഹിച്ചത്

കൈലാസ് മ്യൂസിക് അവതരിപ്പിക്കുന്ന ‘വഴികൾ’ ആൽബത്തിന്റെ നിർമ്മാണം ലക്ഷ്മി കൈലാസും സംവിധാനം രമേശ് എസ് മകയിരവുമാണ്.. എഡിറ്റിംഗ് നൗഫൽ അഹമ്മദ്.

new poem sung by g venugopal

Sruthi S :