ദുരന്തത്തിലേക്കാണ് വഴിവെക്കുന്നത് ; നീലക്കുറിഞ്ഞി സന്ദർശകരോട് അഭ്യർത്ഥനയുമായി നീരജ് മാധവ് !

ശാന്തൻപാറ കള്ളിപ്പാറയില്‍ പൂവിട്ട നീലക്കുറിഞ്ഞിയുടെ അപൂര്‍വകാഴ്ച കാണാനായി ആയിരക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിറയെ ഇവിടെ നിന്നുള്ള മനോഹരദൃശ്യങ്ങള്‍ നിറയുകയാണ്. അതിനിടെ നീലക്കുറിഞ്ഞി വസന്തം കാണാൻ എത്തിയ നീരജ് മാധവ് പങ്കുവെച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലാകുന്നത് .

നീലക്കുറിഞ്ഞി കാണാൻ ശാന്തൻപാറയിൽ എത്തുന്ന വിനോദ സഞ്ചാരികളോട് പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയരുതെന്ന അഭ്യർത്ഥനയിക്കുകയാണ് നീരജ് മാധവ് തന്റെ പോസ്റ്റിലൂടെ . ശാന്തൻപാറയിൽ എത്തുന്ന വിനോദ സഞ്ചാരികൾ ദയവായി പ്ലാസ്റ്റിക് ഇട്ട് സ്ഥലം മലിനമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

നീലക്കുറിഞ്ഞി സന്ദർശനം വലിയ ഒരു ദുരന്തമായി മാറുകയാണ്. ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ വലിയ അളവിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിക്കുന്നു. പ്രദേശത്ത് മാത്രമല്ല ചെടികൾക്ക് മുകളിലും കുപ്പികൾ ഉപേക്ഷിക്കുന്നു. മാലിന്യങ്ങൾ നീക്കം ചെയ്ത് ഇവിടം ശുചിയായി വയ്‌ക്കാൻ അധികൃതർ അവർക്കാവുന്ന തരത്തിലുള്ളതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ ആളുകൾ ഇത് ഗൗനിക്കുന്നില്ല.

നീലക്കുറിഞ്ഞി കാണാൻ ഇവിടേക്ക് എത്തുന്നവരോട് ഒരു അഭ്യർത്ഥനയുണ്ട്. പ്ലാസ്റ്റിക് വസ്തുക്കൾ ദയവായി ഇവിടേക്ക് കൊണ്ടുവരരുത്. കൊണ്ടുവന്നാലും ഉപേക്ഷിക്കരുത് എന്നും നീരജ് മാധവ് ആവശ്യപ്പെട്ടു. പ്രദേശത്ത് ഉപേക്ഷിച്ച് പോയ പ്ലാസ്റ്റിക് കുപ്പികളുടെ ചിത്രങ്ങളും അദ്ദേഹം കുറുപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.മലയാളിയുടെ പവർ ലോകം അറിയട്ടെ എന്തൊക്കെ പറഞ്ഞിട്ട് എന്താ ഒരുത്തനും ഇപ്പോഴും വേസ്റ്റ് ഇടേണ്ട മാന്യത പഠിച്ചിട്ടില്ല, 100% യോജിക്കുന്നു… നിങ്ങളെ പോലുള്ളവർ ഇതിൽ പ്രതികരിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട് മാത്രവുമല്ല ഈ പ്രവണത സമൂഹത്തിൽ മാറുവാൻ നിങ്ങളെ പോലുള്ളവരുടെ ഇതുപോലുള്ള പോസ്റ്റുകൾ വഴിവെക്കും… എന്ന് തുടങ്ങിയ കമ്മന്റ് കളാണ് വരുന്നത് .

AJILI ANNAJOHN :