നായകന്‍ കളിക്കാനല്ല, കൂട്ടത്തില്‍ ഒതുങ്ങിപ്പോകാതെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു – നീരജ് മാധവ്

മലയാളത്തിന്റെ യശസ്സ് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് നീരജ് മാധവ് .ഇപ്പോൾ നെറ്റ് ഫ്ലിക്സ്ന്റെ ഫാമിലി മാൻ എന്ന സീരിസിൽ അഭിനയിച്ചിരിക്കുകയാണ് നീരജ് . ഇടക്കാലത്ത് സിനിമയിൽ നീരജിനു ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. പൈപ്പിന് ചോട്ടിലെ പ്രണയം എന്ന സിനിമക്ക് ശേഷം താരം പിന്നെ ഏതാണ് പോകുന്ന ചിത്രങ്ങളൊക്കെ റിലീസിന് തയ്യാറെടുക്കുന്നതെയുള്ളൂ . നായകൻ കളിക്കാനല്ല ഉദ്ദേശം എന്ന് പറയുകയാണ് നീരജ് മാധവ് .

നായകന്‍ കളിക്കാനല്ല, കൂട്ടത്തില്‍ ഒതുങ്ങിപ്പോകാതെ ഒരു നടന്‍ എന്നനിലയില്‍ കഴിവുതെളിയിക്കാനുള്ള അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. സ്‌കൂള്‍ ഡ്രാമയില്‍നിന്ന് പഠിച്ചിറങ്ങിയതാണെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളൊന്നും കിട്ടിയിരുന്നില്ല. ആ കാത്തിരിപ്പിലാണ് വെബ് സീരീസിലെ മൂസ റഹ്മാന്‍ എന്നെത്തേടിവന്നത്.

അതിനിടയില്‍ ഗൗതമന്റെ രഥം, കാ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കാറിനെ പ്രണയിക്കുന്ന ചെറുപ്പക്കാരന്റെ കഥപറയുന്ന ചിത്രമാണ് ഗൗതമന്റെ രഥം. അതില്‍ മൂന്ന് വ്യത്യസ്ത ലുക്കില്‍ ഞാന്‍ എത്തുന്നുണ്ട്. അതുപോലെ പ്രണയവും തമാശയും ചേര്‍ന്ന ചിത്രമാണ് കാ. അവയെല്ലാം റിലീസിനൊരുങ്ങുകയാണ്.

neeraj about gap between paippin chottile pranayam and family man

Sruthi S :