ഇങ്ങനെയുണ്ടോ ഒരു പ്രതിഫലം വാങ്ങൽ; നിർമ്മാതാക്കളുടെ കീശ കാലിയാക്കാൻ ഒരുങ്ങി നയൻ‌താര!

ലേഡി സൂപ്പർ സ്റ്റാറായി മുന്നേറുകയാണ് നയൻ‌താര . സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയാണ് നയൻ‌താര ശ്രദ്ദേയമാകുന്നത്. വിഘ്‌നേശ് ശിവനുമായുള്ള പ്രണയവും നയൻതാരയെ വാർത്തകളിൽ നിറക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ മറ്റൊരു വാർത്തയാണ് മാധ്യമങ്ങളിൽ ഇടം നേടിയത്. താരത്തിന്റെ പ്രതിഫലമാണ് വിഷയം.

ചിരഞ്ജീവി നായകനായെത്തിയ ‘സെയ് റാ നരസിംഹ റെഡ്ഡി’യില്‍ ആറ് കോടിക്ക് മുകളിലാണ് നയൻതാര പ്രതിഫലം വാങ്ങിയത്. ഉയർന്ന പ്രതിഫലം നിർമ്മാതാക്കളിൽ നിന്ന് കൈ പറ്റുന്നതിനാൽ പലരും താരത്തെ വെച്ച് സിനിമ ചെയ്യാൻ താല്പര്യപ്പെടുന്നില്ല. നിര്‍മ്മാതാക്കളും നയന്‍താര ചിത്രം ഒരുക്കാന്‍ താല്‍പര്യപ്പെടുന്നില്ല.

ചിത്രങ്ങളുടെ പ്രൊമോഷന്‍ പരിപാടികളില്‍ താരം പങ്കെടുക്കുന്നില്ല. ‘സെയ് റാ നരസിംഹ റെഡ്ഡി’യുടെ പ്രൊമോഷന്‍ പരിപാടികളില്‍ താരം പങ്കെടുത്തിരുന്നില്ല. സൂപ്പര്‍താരങ്ങളുടെ പിന്‍ബലം ഇല്ലാതെ തന്നെ നയന്‍താര തന്റെ സിനിമകള്‍ ബോക്‌സോഫീസ് സൂപ്പര്‍ ഹിറ്റാക്കുന്നു. അതിനൊപ്പം ചില ബിഗ് ബജറ്റ് ചിത്രങ്ങളും നയന്‍ കരാറ് ചെയ്യുന്നുണ്ട്
വിഘ്‌നേശ് ശിവന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘നേട്രികണ്‍’, ആര്‍ ജെ ബാലാജി ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്നിവയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത് . റിലീസിന് ഒരുങ്ങുന്ന ചിത്രമാകട്ടെ രജനികാന്തിനൊപ്പമുള്ള ‘ദര്‍ബാര്‍’ ആണ്.

മലയാളത്തിൽ നിന്ന് തമിഴിലേക്ക് പോയി ലേഡി സൂപ്പർ സ്റ്റാർ ആയ നടിയാണ് നയൻതാര. സൂര്യ നായകനായ ‘താനാ സേര്‍ന്ത കൂട്ടം’, നയന്‍‌താര-വിജയ്‌ സേതുപതി എന്നിവര്‍ നായികാ നായകന്മാരായ ‘നാനും റൌഡി താന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്നേഷ്.

Nayanthara

Noora T Noora T :