കഥാപാത്രം ആവശ്യപ്പെട്ടാൽ അത് ചെയ്യുന്നതിൽ എന്താണ് തെറ്റ്; മലയാളത്തിൽ അത്തരം വേഷങ്ങൾ ചെയ്യേണ്ടി വന്നാൽ ചെയ്യും

ഒരുപാട് വിവാദങ്ങളിലൂടെ കടന്ന് പോയ താരമാണ് നയൻ താര. തിരുവല്ല സ്വദേശിയായ ഡയാന മറിയം കുര്യൻ എന്ന പേരിൽ നിന്നും നയൻ താരയായി മാറിയത് വളരെ പെട്ടന്നായിരുന്നു. മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലാണ് നയൻ താര മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

മനസ്സിനക്കരെ വിജയമായതോടെ നിരവധി അവസരങ്ങൾ നയൻ താരയെ തേടിയെത്തി. പിന്നീട് തമിഴിലും തെലുങ്കിലും കന്നടയിൽ താരം അഭിനയിച്ചു. ഇതിനിടയിൽ ചിമ്പുവുമായി പ്രണയത്തിലാണെന്ന വാർത്ത വരികയും പിന്നീട് പ്രഭുദേവയുമായി പ്രണയത്തിലാവുകയും ചെയ്തു എന്നാൽ പ്രഭുദേവയുമായി വിവാഹം നടന്നതായി വരെ വാർത്തകൾ പുറത്ത് വന്നിരുന്നു.

മലയാള സിനിമയിൽ മലയാളിത്തം തുളുമ്പുന്ന വേഷങ്ങളായിരുന്നു നയൻ‌താര ചെയ്തിരുന്നത് എന്നാൽ അന്യഭാഷാ ചിത്രങ്ങളിൽ എത്തിയതോടെ ഗ്ലാമറസ് വേഷങ്ങളിൽ മാത്രമായിരുന്നു നയൻതാരയെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.

ഗ്ലാമർ വേഷങ്ങളുടെ അതിപ്രസരം തന്നെ ഉണ്ടാവുകയും ചിമ്പുവുമായുള്ള ലിപ് ലോക്ക് രംഗം വിവാദമാവുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ നയൻതാരയുടെ വാക്കുകൾ വാർത്തയായിരിക്കുകയാണ്.

ആദ്യ കാലങ്ങളിൽ സിനിമയിൽ അഭിനയിക്കുമ്പോൾ മുട്ടിന് മുകൾ ഭാഗം കാണുന്ന വസ്ത്രങ്ങൾ ധരിക്കാൻ നാണമായിരുന്നു. അത്തരം വേഷങ്ങൾ ഇട്ട് ഒരുപാട് പേരുടെ മുന്നിൽ നിൽക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

എന്നാൽ പിന്നീട് കഥാപാത്രങ്ങൾക്ക് അത്തരം വസ്ത്രങ്ങൾ ആവിശ്യമാണെന്നങ്കിൽ അത് ചെയ്യാൻ തയ്യാറാവുകയായിരുന്നു. കഥാപാത്രം ആവശ്യപ്പെട്ടാൽ കലാകാരി എന്ന നിലയിൽ അത് ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും നയൻ‌താര ചോദിക്കുന്നു. മലയാളത്തിൽ അത്തരം വേഷങ്ങൾ ചെയ്യേണ്ടി വന്നിട്ടില്ല. ആവശ്യപ്പെട്ടാൽ ചെയ്യുമെന്നും താരം പറയുന്നു.

Noora T Noora T :