ഒളിച്ചോടിപ്പോയി ഞാൻ വിവാഹം കഴിക്കില്ല; എന്റെ വീട്ടുകാര്‍ എന്നെ അങ്ങനെയല്ല എന്നെ വളര്‍ത്തിയിരിക്കുന്നത്

തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നടിയാണ് നയന്‍താര. തുടക്കം മുതൽക്ക് തന്നെ ഗോസിപ്പ് കോളങ്ങളിലും നയൻതാരയുടെ പേര് ഇടം പിടിച്ചിരുന്നു

നയൻതാരയും സംവിധായകൻ വിഘ്‌നേഷും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു.ഇത് ഇരുവരും സമ്മതിക്കുകയും ചെയ്തു. എന്ന കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു തമിഴ്‌നാട്ടിലെ ഒരു അമ്ബലത്തില്‍ വെച്ച്‌ നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുവര്‍ക്കും ആശംസകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരണം വന്നിട്ടില്ല.

ഒരു പഴയ അഭിമുഖത്തില്‍ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചും ജോലിയെ കുറിച്ചും വിവാദങ്ങളേയും വിമര്‍ശനങ്ങളേയും കുറിച്ചുമെല്ലാം നയന്‍താര പറഞ്ഞത് ഇങ്ങനെയായിരുന്നു.
“എന്റെ വീട്ടുകാര്‍ക്കു കൂടി ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാന്‍ വിവാഹം കഴിക്കൂ. എനിക്കൊരാളോട് സ്നേഹം തോന്നിയാല്‍ ഞാനെന്റെ അച്ഛനോടും അമ്മയോടും പറയും. അവര്‍ സമ്മതിച്ചില്ലെങ്കില്‍ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാര്‍ എന്നെ അങ്ങനെയല്ല വളര്‍ത്തിയിരിക്കുന്നത്. “

ആരെയും അറിയിയ്ക്കാതെ താന്‍ കല്യാണം കഴിക്കില്ലെന്നും തന്റെ വിവാഹത്തെ കുറിച്ച്‌ വരുന്ന വാര്‍ത്തകളില്‍ യാതൊരു കഴമ്ബുമില്ലെന്നും നയന്‍താര പറയുന്നു. “വിവാഹം കഴിക്കുന്നത് നിങ്ങളെ ഭാര്യാ-ഭര്‍ക്കാന്മാരായി സമൂഹം കൂടി അംഗീകരിക്കാനാണ്. അപ്പോള്‍ പിന്നെ ആരേയും അറിയിക്കാതെ പോയി കല്യാണം കഴിക്കുന്നത് എന്തിനാണ്. അത് ഞാന്‍ ചെയ്യില്ല.” മാധ്യമങ്ങള്‍ അനാവശ്യമായ വാര്‍ത്ത കൊടുക്കുമ്ബോളാണ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാകുന്നതെന്നും, ഇതുകൊണ്ടാണ് താന്‍ അഭിമുഖങ്ങള്‍ കൊടുക്കാത്തതെന്നും നയന്‍താര പറയുന്നു.

“ഞാന്‍ അഭിമുഖം കൊടുക്കാതിരിക്കുമ്ബോള്‍ മാധ്യമങ്ങള്‍ എന്നെ കുറിച്ച്‌ അവര്‍ക്ക് തോന്നുന്നത് എഴുതും. അത് കണ്ട് ഞാന്‍ പ്രകോപിതയാകുമെന്നും പ്രതികരിക്കുമെന്നും കരുതിയിട്ടാകണം. പക്ഷെ എനിക്ക് സംസാരിക്കണം എന്ന് തോന്നുമ്ബോഴല്ലാതെ ഞാന്‍ മിണ്ടില്ല. എന്നെ പ്രകോപിതയാക്കാനും കഴിയില്ല. ടാക്സിയിലൊക്കെ കയറുമ്ബോള്‍ ഭര്‍ത്താവിനെ കുറിച്ച്‌ പലരും ചോദിക്കും. വിവാഹിതയല്ലെന്നും പറയുമ്ബോള്‍, വാര്‍ത്തയില്‍ കണ്ടല്ലോ എന്നാണ് മറുപടി. അപ്പോള്‍ ശരിയായ വാര്‍ത്തകള്‍ കൊടുത്ത് അവരുടെ വിശ്വസ്തത നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് മാധ്യമങ്ങളാണ്, ഞാനല്ല.”

Noora T Noora T :