അളിയൻ പാവമാണ് – നവീൻ

മലയാളികളുടെ പ്രിയ നായികയാണ് നസ്‌റിയ. കുസൃതിയും കുറുമ്പുമായി നിറഞ്ഞു നിന്ന നസ്രിയക്ക് പിന്നാലെ അനിയൻ നവീനും സിനിമയിൽ അരങ്ങേറിയിരിക്കുകയാണ്. അമ്പിളി എന്ന ചിത്രത്തിൽ ആണ് നവീൻ അഭിനയിച്ചിരിക്കുന്നത്.

സഹോദരിയുടെ ഭർത്താവായ സൂപ്പർ താരം ഫഹദ് ഫാസിലിനെ കുറിച്ച് ചോദിച്ചപ്പോൾ ‘അളിയൻ പാവമാണ്’ എന്നാണ് ഉത്തരം നൽകിയത്. എന്തും തുറന്നു പറയാവുന്ന വ്യക്തമാണെന്നും സൗഹാർദ്ദപരമായ ആണ് ഞങ്ങളുടെ ബന്ധം പോകുന്നതെന്നും നവീൻ വിശദീകരിച്ചു. നിരവധി സിനിമാ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന നവീന് ആ സൗഹൃദങ്ങൾ കാരണമാണ് ആദ്യ സിനിമയിൽ അവസരം. സഹോദരി നസ്രിയയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായി എടുത്ത വീഡിയോയിൽ നവീന്റെ നിഷ്കളങ്കമായ ചിരി കണ്ടിട്ടാണ് സംവിധായകൻ ജോൺ പോൾ അമ്പിളിയിലേക്ക് ക്ഷണിക്കുന്നത്. എന്നാൽ ആ സെലക്ഷൻ നൂറുശതമാനം ശരി എന്ന് തെളിയിക്കുന്നതാണ് അമ്പിളിയിലെ നവീന്റെ പ്രകടനം.

അമ്പിളി സിനിമയെപ്പറ്റി തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നുയെന്നും ഇനി സിനിമകളിൽ അവസരം ലഭിക്കുകയാണെങ്കിൽ അതെല്ലാം പ്രയോജനപ്പെടുമെന്നും നവീൻ പറഞ്ഞു. ബോബി എന്ന കഥാപാത്രത്തെയാണ് അമ്പിളി എന്ന സിനിമയിൽ നവീൻ അവതരിപ്പിച്ചത്. തന്റെ യഥാർത്ഥ സ്വഭാവമായി ബോബിയ്ക്ക് സാമ്യം ഉണ്ടെന്നും ബോബിയെ പോലെ തനിക്കും യാത്രകൾ ഒരുപാട് ഇഷ്ടമാണെന്നും നവീൻ വെളിപ്പെടുത്തി. സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്ന് കടന്നുവന്ന വ്യക്തി എന്ന നിലയിൽ യാതൊരുവിധ താര ജാടകളില്ലാതെയാണ് നവീൻ വ്യത്യസ്തനാകുന്നത്.

navin about fahad fazil

Sruthi S :