വിവാദം രൂക്ഷമായി ! മമ്മൂട്ടി മാപ്പ് പറഞ്ഞെന്ന പോസ്റ്റ് പിൻവലിച്ച് ദേശിയ പുരസ്‌കാര ജൂറി അധ്യക്ഷൻ !

നടൻ മമ്മൂട്ടിയെ ദേശിയ പുരസ്‌കാര വേദിയിൽ തഴഞ്ഞെന്ന രീതിയിൽ വാർത്തകൾ എത്തിയപ്പോൾ ആരാധക രോഷം ശക്തമായിരുന്നു. വളരെ രൂക്ഷമായി തന്നെ അവർ പ്രതികരിച്ചു . ഇതിനിടയില്‍ തന്റെ ഭാഗം ന്യായീകരിച്ചും മമ്മൂട്ടി മാപ്പ് പറഞ്ഞെന്ന് വ്യക്തമാക്കിയും പുരസ്ക്കാര നിര്‍ണയ സമിതി അധ്യക്ഷനും ബോളിവുഡ് സംവിധായകനുമായ രാഹുല്‍ റവെയില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത് വിവാദം ഇരട്ടിയാക്കി.

ജൂറി അധ്യക്ഷന്‍ തന്നെ അവാര്‍ഡ് നിര്‍ണയ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെ വ്യാപകരീതിയില്‍ ചോദ്യമുയര്‍ന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് റവെയ്‌ല്‍ സോഷ്യല്‍മീഡിയായില്‍ പങ്കുവച്ച രണ്ട് പോസ്റ്റുകളും പിന്‍വലിച്ചു.



അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തില്‍ നിന്ന് പേരന്‍പ് സിനിമയെ തള്ളുമെന്ന് മമ്മൂട്ടി ഫാന്‍സ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ പുരസ്ക്കാര നിര്‍ണ്ണയ സമിതിക്കെതിരെ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്തോടെ മറുപടിയുമായി രാഹുല്‍ റവെയില്‍ ഫേസ്‌ബുക്കില്‍ കുറിപ്പിട്ടു.

national jury chairman removes fb post followed by cyber attack from mammootty

Sruthi S :