സിനിമയെ മനഃപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു, നിയമനടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി മൈത്രി മൂവീസ്

കഴിഞ്ഞ ദിവസമായിരുന്നു അല്ലു അർജുൻ നായികനായി എത്തിയ പുഷ്പ2 റിലീസ് ആയത്. തിയേറ്ററിൽ കുതിപ്പ് തുടരുമ്പോഴും ചിത്രത്തിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെ നിർമാതാക്കളായ മൈത്രി മൂവീസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സിനിമയിൽ ഇല്ലാത്ത ഡയലോഗുകൾ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ സിനിമയെ മനഃപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുണ്ടെന്നും നെഗറ്റീവ് പബ്ലിസിറ്റി നൽകി സിനിമയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് മൈത്രി മുവീസ് പറയുന്നത്.

സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിച്ച് ഉണ്ടാക്കിയ ചില സാങ്കൽപ്പിക ഡയലോഗുകൾ പുഷ്പ-2 ചിത്രത്തിലേതാണെന്ന രീതിയിൽ എഡിറ്റ് ചെയ്ത് ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. സിനിമയുടെ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഇത് ദയവായി ചെയ്യാതിരിക്കുക. ഇത്തരം വീഡിയോകൾ ഇനി ശ്രദ്ധയിൽ പെട്ടാൽ നിയമനടപടി സ്വീകരിക്കും എന്നും മൈത്രി മൂവീസ് അറിയിച്ചു.

അതേസമയം ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എൻറർടെയ്ൻമെൻറ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. സുനിൽ, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം.

Vijayasree Vijayasree :