അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക മുരളി ഗോപി..

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിൽ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ജയിലില്‍ അടച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ചിട്ടുള്ളവരെയും വിട്ടയയ്ക്കണമെന്ന് ജാമിയ മില്ലിയ വിദ്യാര്‍ഥിനി ആയിഷ റെന്ന ആവശ്യപ്പെട്ടത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച്‌ കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയില്‍ ആയിരുന്നു റെന്നയുടെ അഭിപ്രായ പ്രകടനം. എന്നാൽ ‘നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറയണം’ എന്ന രീതിയില്‍ റെന്നക്ക്‌ നേരെ ഉയര്‍ന്ന പരാമര്‍ശത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി.

വിഷയത്തെപ്പറ്റി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രതികരിച്ചത് ഇങ്ങനെ; ‘ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു.

രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്. #അഭിപ്രായസ്വാതന്ത്ര്യം.’

Murali gopi

Noora T Noora T :