ദേ , തവള കഥ പറഞ്ഞു തുടങ്ങി ! മലയാളികളുടെ പ്രിയ താരത്തിൻ്റെ ശബ്ദത്തിൽ മുന്തിരി മൊഞ്ചൻ സ്പീക്കിങ് പോസ്റ്റർ എത്തി !

വിജിത് നമ്പ്യാർ ഒരുക്കുന്ന മുന്തിരി മൊഞ്ചൻ തിയേറ്ററുകളിൽ എത്താൻ ഉള്ള അവസാന വട്ട തയ്യാറെടുപ്പുകളിലാണ് . ഒരുകൂട്ടം പുതുമുഖ താരങ്ങളെ അണി നിരത്തി വിജിത്ത് സംവിധാനം ചെയ്ത ചിത്രം മുന്തിരി മൊഞ്ചന്‍; ഒരു തവള പറഞ്ഞ കഥ വീണ്ടുമൊരു പ്രത്യേകത ഒരുക്കിയിരിക്കുകയാണ്.

സലിം കുമാർ തവളയുടെ രൂപത്തിൽ നിൽക്കുന്ന മുന്തിരി മൊഞ്ചന്റെ പോസ്റ്റർ ഇറങ്ങിയതിനു പിറകെ സ്‌പീക്കിങ് പോസ്റ്റർ എന്ന രീതിയിൽ സലിംകുമാറിന്റെ ശബ്ദത്തോട് കൂടിയ പോസ്റ്ററും റിലീസ് ആയിരിക്കുന്നു. ഏറെ പ്രാത്യേകതകളാണ് ചിത്രത്തിന്റെ പോസ്റ്ററിലും ഗാനങ്ങളിലുമെല്ലാം ഉള്ളത് .

മുന്തിരി മൊഞ്ജന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റെക്കോർഡ് സൃഷ്ടിച്ചിരുന്നു. മുന്തിരി മൊഞ്ചന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് റെക്കോഡ് പോസ്റ്റിങ് ആയത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഡയറക്ട് പോസ്റ്റ് ചെയ്തത് 23,849പേരാണ്. ഈ സിനിമയിലെ ഏറ്റവും ചെറിയ ജോലി ചെയ്യുന്ന ആള്‍ മുതല്‍ സംവിധായകനും നിര്‍മാതാവും, അവരുടെ കുടുംബവും കൂടാതെ സിനിമാ സുഹൃത്തുക്കളും ഒരുമിച്ചു ചേര്‍ന്നാണ് ഈ പോസ്റ്റര്‍ റിലീസ് ചെയ്തത്.ഇത് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യത്തെ മെഗാ പോസ്റ്റിങ്ങ് ആയിരുന്നു.  

വലിയ താരങ്ങളില്ലാതെ കഴമ്പുള്ള കഥയുമായി വന്ന ചെറു സിനിമകളെ വൻ വിജയമാക്കാൻ മനസുകൊണ്ടൊരുങ്ങിയ പ്രേക്ഷകർക്ക് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു സിനിമയായിരിക്കും മുന്തിരി മൊഞ്ചൻ. ഒരു റൊമാന്റിക് കോമഡി എന്നതിലുപരി പ്രതിബദ്ധതയുള്ള ഒരു കൂട്ടം യുവാക്കളുടെ സിനിമ കൂടിയാണ് മുന്തിരി മൊഞ്ചൻ.. സ്ലോ മോഷൻ ദൃശ്യങ്ങളിലൂടെ അല്ലാതെ പരമാവധി റിയൽ മോഷൻ ദൃശ്യങ്ങളിലൂടെ കഥ പറയാനാണ് താൻ ശ്രമിച്ചിരിക്കുന്നത് എന്ന് സംവിധായകൻ വിജിത് നമ്പ്യാർ പറയുന്നു..

വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളോ അശ്ലീലതകളോ ഇല്ലാതെ കുടുംബ പ്രേക്ഷകരെയും യുവാക്കളെയും മുന്നിൽ കണ്ടു തീർത്ത അവകാശ വാദങ്ങളൊന്നുമില്ലാത്ത തികച്ചും എന്റർടൈനിംഗ് ആയ ഒരു തിരക്കഥ വിജിത് നമ്പ്യാർ നന്നായി സംവിധാനം ചെയ്തിട്ടുണ്ട് എന്ന കോണ്ഫിടെൻസിലാണ് തിരക്കഥാകൃത്തുക്കളായ മനു ഗോപാലും മെഹറലി പോയിലുങ്ങൽ ഇസ്മായീലും. പി കെ അശോകൻ നിർമിക്കുന്ന മുന്തിരി മൊഞ്ചൻ ഉടൻ തീയേറ്ററുകളിലെത്തും.

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും(കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ്​(ഗോപിക അനില്‍). രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്‍റെ ഇതിവൃത്തം.

ഈ സിനിമ തികച്ചും ലളിതവും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രമേയവുമാണെന്ന് സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ വ്യക്തമാക്കി. വളരെ ലളിതമായിട്ടാണ് കഥ പറയുന്നത്. പ്രേക്ഷകര്‍ക്ക് വളരെ വേഗം ഈ ചിത്രം ഉള്‍ക്കൊളളാനാകും. അവരെ രസിപ്പിക്കുന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരി മൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണ്​. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരി മൊഞ്ചനെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. 

ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്. ടൂര്‍ണമെന്‍റ്​, ഒരു മെക്സിക്കന്‍ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മനേഷ് കൃഷ്ണന്‍ നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചന്‍. ഗോപിക അനിലിന്‍റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്​. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികാ തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

munthiri monchan movie speaking poster

Sruthi S :