മെക്സിക്കൻ അപാരതയിയിലെ സഖാവ് കൃഷ്ണൻ നായകനായി എത്തുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ!

2017 ൽ പുറത്തിറങ്ങിയ മെക്‌സിക്കൻ അപാരത പ്രേക്ഷകർക്കിടയിൽ ചെറിയ ഒളമല്ല ഉണ്ടാക്കിയത്. ഇരു കയ്യും നീട്ടിയായിരുന്നു ചിത്രം സ്വീകരിച്ചത്. മെക്‌സിക്കൻ അപാരതയിലെ സഖാവ് കൃഷ്ണൻ അവതരിപ്പിച്ച
മനേഷ് കൃഷ്ണനാണ് നായകനായി എത്തുന്നത്.

ടൂർണ്ണമെന്റിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. ഫ്രൈഡേ യിലൂടെ തന്റെ കാമുകനെ കാട്ടി തന്നു. മെക്സിക്കൻ അപാരതയിലൂടെ പിന്നീട് എല്ലാവരുടെയും പ്രിയപ്പെട്ട കൃഷ്ണനായി മാറുകയായിരുന്നു. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത് നമ്പ്യാരാണ് ചിത്രം ഒരുക്കുന്നത് .

മുന്തിരി മൊഞ്ചൻ , ഒരു തവള പറഞ്ഞ കഥ ഈ മാസം 6 ന് തീയേറ്ററുകളിൽ എത്തും. മനേഷ് കൃഷ്ണൻ ആദ്യമായി നായകനാകുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് അഭിനയിച്ചെങ്കിലും മലയാള സിനിമയിൽ വ്യക്തമായ ചുവട് ഉറപ്പിക്കാൻ മനേഷ് കൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. ടൂര്‍ണ്ണമെന്റ്,ഫ്രൈഡേ,ശിഖാമണി,ഒറ്റക്കൊരു കാമുകന്‍,ക്രാന്തി തുടങ്ങി ചിത്രങ്ങളിലും മനേഷ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ മെക്‌സിക്കൻ അപാരതയിലെ കൃഷ്ണൻ എന്ന കഥാപാതത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികാ തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെക്‌സിക്കൻ അപാരതയിലെ സഖാവ് കൃഷ്ണനിൽ നിന്നും വ്യത്യസ്തമായ ലുക്കിലാണ് മുന്തിരി മൊഞ്ചനിലെ വിവേക്.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മനേഷും ഗോപികയും ചേർന്നുള്ള
രസകരമായ ഒരു പ്രൊപോസൽ സീനായിരുന്നു ടീസർ. വലിയ താരങ്ങളില്ലാതെ കഴമ്പുള്ള കഥയുമായി വന്ന ചെറു സിനിമകളെ വൻ വിജയമാക്കാൻ മനസുകൊണ്ടൊരുങ്ങിയ പ്രേക്ഷകർക്ക് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു സിനിമയായിരിക്കും മുന്തിരി മൊഞ്ചൻ. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും(കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ്​(ഗോപിക അനില്‍). രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്‍റെ ഇതിവൃത്തം

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.

munthiri monchan actor manesh krishnan

Noora T Noora T :