ദിലീപിനെ കുറിച്ചൊന്നും പറയാനില്ല ,വേണമെങ്കിൽ ഒരു മുറം പച്ചക്കറിയെക്കുറിച്ച് പറയാം – മുകേഷ്

ദിലീപിനെ കുറിച്ചൊന്നും പറയാനില്ല ,വേണമെങ്കിൽ ഒരു മുറം പച്ചക്കറിയെക്കുറിച്ച് പറയാം – മുകേഷ്

ദിലീപിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ സംഘടനയ്ക്കകത്തു നിന്നുമുള്ള മൗനം വളരെയധികം ആശങ്കയുണ്ടാകുന്നതാണ്. എം എൽ എ യും എം പിയുമുള്ള ‘അമ്മ ,പക്ഷെ നിലപാടുകൾ വ്യെക്തമാക്കാതെ മൗനമാകുന്നു. എം എൽ എ മുകേഷ് പറയുന്നത് ഇപ്പോൾ താൻ പ്രതികരിക്കാനില്ലെന്നാണ്.

ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും പറയാനുള്ളത് പാര്‍ട്ടിയില്‍ പറയാമെന്നും മുകേഷ് പറഞ്ഞു.കൊല്ലത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആയിരുന്നു മുകേഷിന്റെ പ്രതികരണം. പറയാനുള്ളത് പാര്‍ട്ടിയില്‍ പറയാം. പ്രതികരിക്കാനില്ല. വേണമെങ്കില്‍ ‘ഒരു മുറം പച്ചക്കറി’യെ കുറിച്ച പറയാം എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. മണ്ഡലത്തെ കുറിച്ച് ചോദിച്ചാല്‍ അത് പറയാം എന്നും മുകേഷ് പറഞ്ഞു.

അമ്മയിലെ അംഗങ്ങളും ജനപ്രതിനിധികളുമായ മുകേഷ്, ഇന്നസെന്റ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അമ്മ വിവാദത്തില്‍ നടന്‍മാരായ ഇടതുപ്രതിനിധികള്‍ക്ക് പ്രതികരിക്കേണ്ടി വരുമെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. സ്ത്രീ സംരക്ഷണമെന്ന ഇടതുമുന്നണിയുടെ നയം നടപ്പിലാക്കാന്‍ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.

mukesh about dileep issue

Sruthi S :