മുകേഷിന്റെ പണക്കൊതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ; സരിതയ്ക്ക് മുന്നിൽ വച്ച് വരെ ചീത്തവിളി കേട്ടിട്ടുണ്ട് ; എത്തിക്‌സ് ഇല്ലാത്ത മുകേഷിന്റെ സ്വഭാവത്തെ കുറിച്ച് സംവിധായകൻ !

മലയാളത്തില്‍ ഇന്നും ഓർത്തുവെക്കാൻ പാകത്തിന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് തുളസീദാസ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ സംവിധായകന്‌റെ സിനിമകളില്‍ അഭിനയിച്ചു. തുളസീദാസിനെ ഇന്നും ഓർത്തുവെക്കുന്നത് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ “മിമിക്‌സ് പരേഡ്” എന്ന ചിത്രത്തിലൂടെയാകും.

ഇപ്പോഴിതാ, വിവാദങ്ങൾക്കിടയിൽ നിൽക്കുന്ന നടൻ മുകേഷിനെ മിമിക്‌സ് പരേഡിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് തുളസീദാസ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ തനിക്കുണ്ടായ അനുഭവം തുറന്നുപറയുന്നത്. തുളസീദാസിന്റെ ഒരുപാട് സിനിമകളിൽ മുകേഷ് നായകനായിട്ടുണ്ട്.

സംവിധായകൻ പറഞ്ഞ വാക്കുകളിലേക്ക്…”കൗതുക വാര്‍ത്തകള്‍” എന്ന സിനിമയുടെ വിജയത്തിന് ശേഷം മിമിക്‌സ് പരേഡിന് വേണ്ടി ഞാന്‍ മുകേഷിനെ സമീപിച്ചു. സിനിമയുടെ കഥ ഞാനും കലൂര്‍ ഡെന്നീസും പ്ലാന്‍ ചെയ്ത സമയത്ത് മുകേഷിന്‌റെ അടുത്താണ് പോയത്. മുകേഷ് സരിതയ്‌ക്കൊപ്പം ഏറണാകുളത്ത് ഉണ്ടായിരുന്നു. കൗതുക വാര്‍ത്തകള്‍ ഷേണായീസില്‍ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അന്ന് എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു; തുളസി, കൗതുക വാര്‍ത്തകളുടെ പ്രതിഫലം അല്ലട്ടോ, പ്രതിഫലം ഒകെ മാറിയെന്ന്.

ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. പുതിയ പ്രോജക്ടിന് വേണ്ടി സംസാരിക്കാനല്ലെ വന്നത്. പ്രൊഡ്യൂസറ് ആരാണെന്നുളളത് ഞാന്‍ മുകേഷിനോട് പറഞ്ഞു. മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിയുമാണ്. തുടര്‍ന്ന്‌ അഡ്വാന്‍സ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്‌റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് പറഞ്ഞു. അത് തുടങ്ങിയാല്‍ ചിലപ്പോ ഞാന്‍ പോവും. പിന്നെ സത്യന്‍ അന്തിക്കാടിന്‌റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്നും മുകേഷ് അറിയിച്ചു.

ഇതൊക്കെ കൗതുക വാര്‍ത്ത കണ്ട ശേഷമുളള റിയാക്ഷനാണ്. എനിക്കത് അങ്ങോട്ട് സഹിച്ചില്ല. അത് ഒരു എത്തിക്‌സിന് നിരക്കാത്ത സംഭാഷണമല്ലെ. എന്‌റെ നിര്‍മ്മാതാവിന്‌റെ കൈയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് ആ സിനിമയ്ക്ക് വിളിച്ചാല്‍ പോവുമെന്ന്. ഞാന്‍ അന്ന് മുകേഷിന്‌റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല. കലൂര്‍ ഡെന്നീസും വഴക്ക് പറഞ്ഞു.

മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. നിര്‍മ്മാതാവ് എന്നോട് പറഞ്ഞപ്പോഴും മുകേഷ് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നെ സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരാണ് നായകന്മാരായത്. ആ സിനിമ സൂപ്പര്‍ഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു . നൂറാം ദിവസ ആഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നത്, അഭിമുഖത്തില്‍ തുളസീദാസ് ഓര്‍ത്തെടുത്തു.

മുകേഷിന്റെ പണക്കൊതിയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വേറെയും നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു . നിര്‍ധന രോഗികള്‍ക്കായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കാരുണ്യ ലോട്ടറി പരസ്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമുൾപ്പടെ മുൻനിര താരങ്ങളൊക്കെ പണം വാങ്ങാതെ അഭിനയിച്ചപ്പോള്‍ ലക്ഷങ്ങള്‍ പ്രതിഫലംപറ്റിയ മുകേഷിനെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ വലിയ ശ്രദ്ധ നേടിയതാണ്. ആറുലക്ഷം രൂപയാണ് ലോട്ടറിയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതിനായി മുകേഷ് വാങ്ങിയത്.

കിടപ്പുരോഗികള്‍ക്കും ഗുരുതരരോഗബാധിതരായ പാവങ്ങള്‍ക്കും ചികില്‍സാസഹായം നല്‍കുന്നതിനാണ് കാരുണ്യ ലോട്ടറി തുടങ്ങിയത്. മുന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണിയാണ് ഈ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ നല്ലവശം മനസിലാക്കിയായ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള മഹാനടന്‍മാര്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതിന് പണം വേണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഇവരെ കൂടാതെ കാരുണ്യ ഭാഗ്യക്കുറിയുടെ പരസ്യചിത്രത്തില്‍ പ്രിയദര്‍ശന്‍, ഇന്നസെന്റ്, പൃഥ്വിരാജ്, എംജി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, കെ.എസ് ചിത്ര, ദിലീപ്, അശോകന്‍, മേനക, ജയചന്ദ്രന്‍, കാവ്യ മാധവന്‍, കവിയൂര്‍ പൊന്നമ്മ, മധു, മനോജ് കെ. ജയന്‍, കെഎം മാണി എന്നിവരും അഭിനയിച്ചിരുന്നു. എന്നാല്‍, ഇവരാരും നിര്‍ധന രോഗികള്‍ക്കായുള്ള ലോട്ടറിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചത് ഒരു രൂപ പോലും വാങ്ങാതെയാണ്. കൊല്ലം എംഎല്‍എയായ മുകേഷ് മാത്രമാണ് ലക്ഷങ്ങള്‍ വാങ്ങി പരസ്യത്തില്‍ അഭിനയിച്ചത്.

about mukesh

Safana Safu :