തൃശ്ശൂർ തന്നില്ലല്ലോ…എന്നാൽ ‘ഈ തേങ്ങ ഞാനിങ്ങെടുക്കുവാ’ സുരേഷ് ഗോപിക്ക് പുതിയ ചുമതല നല്‍കി കേന്ദ്രം

കേന്ദ്ര നാളികേര വികസന ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. രാജ്യസഭയില്‍ നിന്ന് എതിരില്ലാതെയാണ് കോക്കണറ്റ് ഡവലപ്‌മെന്റ് ബോര്‍ഡിലേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്.

തന്നെ വിശ്വസിച്ച് എല്‍പ്പിച്ച പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ യോഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ദേശീയ നാളികേര വികസന ബോര്‍ഡ് അംഗമായാണ് താരത്തെ ഏകകണ്‌ഠേന തിരഞ്ഞെടുത്തത്. വിഷയത്തില്‍ നിര്‍ദ്ദേശങ്ങളും പരാതികളുമറിയിച്ചവര്‍ക്ക് ‘നമുക്ക് ശരിയാക്കാം’ എന്ന ഉറപ്പും താരം നല്‍കി.

സുരേഷ് ഗോപി എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഇങ്ങനെയാണ്

കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്!

ഇന്ത്യയുടെ Coconut devolopment boardലേക്ക് ഐകകണ്‌ഠേന രാജ്യസഭയില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏല്‍പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ഞാന്‍ യോഗ്യമായ പരിശ്രമം നടത്തും.

സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന്റെ നിയോഗം ഉപകാരപ്പെടുമെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ പാസാക്കിയത്. ഇതിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. കോക്കനട്ട് ഡെവലപ്പ്മെന്റ് ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നത് കേരളത്തിലെ കേര കര്‍ഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടമെന്ന് കെ സുധാകരന്‍ ആരോപിച്ചു.

Noora T Noora T :