സാഹോ സംവിധായകൻ വിവാഹിതനാകുന്നു

പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് വിവാഹിതനാകുന്നു. പ്രവാളികയാണ് വധു. ദന്തഡോക്ടറാണ് പ്രവാളിക. കഴിഞ്ഞ ദിവസം ഹെെദരാബാദിൽ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് നിശ്ചയം നടത്തിയത്.

ഷർവാനന്ദിനെ നായകനാക്കി 2014 ൽ ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ഇദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.

Noora T Noora T :