വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേയ്ക്ക് പായല്‍ കപാഡിയയുടെ ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ഇന്ത്യന്‍ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം പാം ഡി ഓര് പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്.

മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പായല്‍ കപാഡിയയുടെ ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്കാരം 2021ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റുവാങ്ങിയിരുന്നു.
യോര്‍ഗോസ് ലാന്തിമോസിന്റെ ‘കൈന്‍ഡ്സ് ഓഫ് കൈന്‍ഡ്നെസ്സ്’, ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ‘മെഗലോപൊളിസ്’, അലി അബ്ബാസിയുടെ ‘അപ്രന്റിസ്’ തുടങ്ങീ ചിത്രങ്ങളും ഇത്തവണ പാം ഡി ഓര് മത്സരവിഭാഗത്തിലുണ്ട്.
