മിഷ്കിന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ട്.
ആന്‍ഡ്രിയ നായികയായെത്തുന്ന മിഷ്കിന്റെ പിസാസു 2 വില്‍ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രമായി എത്തും എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. ഡോക്ടറുടെ വേഷത്തിലാണ് നടന് എത്തുന്നത്. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അസുരന്, കര്ണന് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ഹൗസ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നും പറയപ്പെടുന്നു.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചെന്നൈയിലും പരിസരത്തുമായി ചിത്രീകരിക്കും.
അതേസമയം, വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമസോണ്‍ പ്രൈം സീരീസ് ‘ഫാര്‍സി’ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. നിരവധി ആളുകളാണ് സീരീസിനെ പ്രശംസിച്ച് രംഗത്ത് എത്തിയത്. ഫെബ്രുവരി 10ന് ആണ് ആദ്യ സീസണ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.
രാജ് ഡി കെ ആണ് സീരിസിന്റെ തിരക്കഥയും സംവിധാനവും. പങ്കജ് കുമാര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഭുവന് അറോറ, ജസ്വന്ത് ദലാല്‍, കെ കെ മേനോന്, അമോല്‍ പലേക്കര്‍, സക്കീര്‍ ഹുസൈന് എന്നിവരാണ് സീരിസിലെ മറ്റ് താരങ്ങള്‍.