ടിക്കറ്റ് നിരക്കുകൾ കുറയുന്നു; സിനിമാ സ്‌നേഹികൾക്ക് സന്തോഷ വാർത്ത….!! അധിക നിരക്ക് ഈടാക്കിയാൽ തിയ്യേറ്ററുകൾക്ക് പിടിവീഴും….

ടിക്കറ്റ് നിരക്കുകൾ കുറയുന്നു; സിനിമാ സ്‌നേഹികൾക്ക് സന്തോഷ വാർത്ത….!! അധിക നിരക്ക് ഈടാക്കിയാൽ തിയ്യേറ്ററുകൾക്ക് പിടിവീഴും….

സിനിമ സ്നേഹികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. സിനിമ സ്നേഹികൾ എന്ന് പറയുമ്പോൾ ടോറന്റിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്‌തു കാണുന്നവർക്കല്ല. തിയ്യേറ്ററിൽ നിന്ന് സിനിമ കാണുന്നവർക്ക്. സിനിമ ടിക്കെട്ടുകള്ക്കുള്ള GST കുറച്ചതോടെയാണ് ടിക്കെറ്റ് നിരക്കിലും ഈ മാറ്റം പ്രകടമാകുന്നത്. 100 രൂപക്ക് താഴെയും, 100 രൂപക്ക് മുകളിലുമുള്ള ടിക്കറ്റുകൾക്ക് വിത്യസ്ത രീതിയിലാണ് ടാക്‌സ് കുറിച്ചിരിക്കുന്നത്.

100 രൂപക്ക് താഴെയുള്ള ടിക്കറ്റിന് 18% ടാക്‌സ് ഉണ്ടായിരുന്നത് 12 ശതമാനമാക്കി ഗവണ്മെന്റ് കുറച്ചിട്ടുണ്ട്. 100 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 28% ആയിരുന്നു ടാക്‌സ്. ഇത് 18 ശതമാനമാക്കി കുറക്കുകയും ചെയ്‌തിട്ടുണ്ട്. ടിക്കറ്റ് നിരക്കുകൾ കുറച്ചതോടെ ആളുകൾ തിയ്യേറ്ററുകളിൽ നിന്ന് സിനിമ കാണാൻ കൂടുതൽ താല്പര്യം കാണിക്കും എന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കളും വിതരണക്കാരുമൊക്കെ.

GST കുറച്ചിട്ടും പഴയ നിരക്കിൽ ടിക്കെറ്റ് വിറ്റാൽ തിയ്യേറ്ററുകൾക്ക് പിടി വീഴും എന്നും പറയപ്പെടുന്നു.

MOVIE TICKET PRICE SLASHED DOWN – GREAT NEWS FOR CINEMA LOVERS!

Abhishek G S :