2019 ലെ മൂവി സ്ട്രീറ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്; നടി അന്ന ബെൻ

2019 ലെ മൂവി സ്ട്രീറ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും, അന്ന ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തു

‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’, ‘ഫൈനല്‍സ്’ എന്നീ ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിനെ അവാർഡിന് അർഹനാക്കിയത് ഹെലന്‍’, ‘കുമ്പളങ്ങി നൈറ്റ്സ്’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് അന്ന ബെന്നിനെ നടിയായി തിരഞ്ഞെടുത്തത്

ഇളയരാജയിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ഗിന്നസ് പക്രു വിനാണ്. മികച്ച സംവിധായികയായി ഗീതു മോഹൻദാസും മികച്ച സിനിമ മമ്മൂട്ടിയുടെ ഉണ്ടയുമാണ്

മറ്റു അവാര്‍ഡുകള്‍

മികച്ച സ്വഭാവ നടന്‍- ഷൈന്‍ ടോം ചാക്കോ (ഉണ്ട, ഇഷ്‌ക്)
മികച്ച സ്വഭാവ നടി- ഗ്രേസ് ആന്റണി (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച സിനിമാട്ടോഗ്രാഫര്‍- ഷൈജു ഖാലിദ് (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച തിരക്കഥ- ശ്യാം പുഷ്‌കരന്‍ (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച പിന്നണി ഗായകന്‍- സൂരജ് സന്തോഷ്
ബെസ്റ്റ് സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി (ജല്ലിക്കെട്ട്)
മികച്ച സംഗീത സംവിധായകന്‍- വിഷ്ണു വിജയ് (അമ്പിളി)
മികച്ച എഡിറ്റര്‍ സൈജു ശ്രീധരന്‍ (കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വൈറസ്)
മിക്ക പശ്ചാത്തലസംഗീതം- സുശിന്‍ ശ്യം (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച ഗാനരചന- വിനായക് ശശികുമാര്‍ (അമ്പിളി, അതിരന്‍, ഹെലന്‍, കുമ്പളങ്ങി നൈറ്റ്സ്)
മികച്ച പിന്നണി ഗായിക- സിതാര കൃഷ്ണ കുമാര്‍
കോസ്റ്റ്യൂം ഡിസൈന്‍- സമീറ സനീഷ് (കുമ്പളങ്ങി നൈറ്റസ്)
കലാ സംവിധാനം- ജോതിഷ് ശങ്കര്‍

movie street award

Noora T Noora T :