മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 600 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്.
അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കുകയോ ചെയ്തിരുന്നില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്.
കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽമീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പര കൂടിയാണ് മൗനരാഗം. മിനിസ്ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടേയും ആകാംഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന കല്ല്യാണിയുടേയും കിരണിന്റേയും വിവാഹം യാഥാർഥ്യമായി.
അതിൻ്റെ ആവേശം കെട്ടടങ്ങും മുന്നേ കല്യാണിയും കിരണും വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. ശേഷം പ്രേക്ഷകർക്ക് നിരാശപ്പെടേണ്ടി വരുമെന്ന് കരുതിയെങ്കിലും സി എസ് എത്തിയതോടെ എല്ലാം സൂപ്പർ ആവുകയായിരുന്നു.
ഇപ്പോൾ മനോഹറിന്റെ ആൾമാറാട്ട കളികളാണ് കഥയിലെ ട്വിസ്റ്റ്. എന്നാൽ അതിനിടയിൽ കഥയിലെ ഒരു കഥാപാത്രം മാറിയിരിക്കുകയാണ്. സരയുവിനെ അവതരിപ്പിച്ചിരുന്ന പ്രതീക്ഷ സീരിയലിൽ നിന്നും മാറി പകരം ആദ്യം സരയുവായിട്ടെത്തിയ ദർശന തിരിച്ചുവന്നിരിക്കുകയാണ്.
പ്രതീക്ഷയ്ക്കും സരയുവിനും ഒരുപോലെ ആരാധകർ ഉണ്ട്. അതുകൊണ്ട് തന്നെ സരയു ആയിട്ട് പ്രതീക്ഷ മതിയായിരുന്നു എന്ന് പറയുന്നവരും ദർശന തിരിച്ചുവന്നതിൽ സന്തോഷിക്കുന്നവരും ധാരാളമാണ്.

സരയു എന്ന മൗനരാഗം സീരിയൽ കഥാപാത്രം ശക്തമായ നെഗറ്റിവ് ടോളിലാണ് എത്തുന്നത്. എന്നാൽ ഇന്ന് സീരിയലിലെ വില്ലത്തിമാർക്കും ഫാൻസ് ഉണ്ട്. വ്യക്തികളെ വ്യക്തികളെയും കഥാപാത്രങ്ങളെ കഥാപാത്രങ്ങളെയും കാണാൻ പ്രേക്ഷകർക്ക് സാധിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.
ആദ്യ സീരിയൽ മുതൽ പ്രതീക്ഷ നെഗറ്റിവ് റോളിലാണ് എത്തിയത്. പിന്നീട് അത് തുടർച്ചയാവുകയിരുന്നു. കസ്തൂരിമാൻ സീരിയലിലൂടെയാണ് പ്രതീക്ഷ ആരാധകർക്കിടയിൽ സുപരിചിതയാകുന്നത്.
ദർശനയും പ്രതീക്ഷയെപ്പോലെ മലയാളികളുടെ സ്വീകരണമുറിയിലെ സ്ഥിരം വില്ലത്തിയാണ്. കറുത്തമുത്ത് പട്ടുസാരി ഏറ്റവും ഒടുവിൽ സുമംഗലീ ഭവിയിലെ ദേവി. പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ഒരു പിടി നല്ല സീരിയലുകയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു ചുരുങ്ങിയ സമയം കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് ദർശന ദാസ്.
വില്ലത്തിയായി കറുത്ത മുത്തിൽ തിളങ്ങി നിൽക്കവെയാണ് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായി സുമംഗലീഭവ എന്ന പരമ്പരയിൽ ദർശന പ്രത്യക്ഷപ്പെടുന്നത്. അഭിനയ മികവ് തന്നെയാണ് ദർശനയെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഉറപ്പിച്ചു നിർത്തിയത്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്.
എന്നാൽ പൊടുന്നനെ ദർശന സീരിയലുകളിൽ നിന്നും അപ്രത്യക്ഷയായി. നിരവധി ഊഹാപോഹങ്ങൾ താരത്തിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി ആ സമയം പ്രചരിച്ചിരുന്നു. ഇതിന്റെ വാസ്തവം ഇന്നും പലർക്കും അറിയുകയില്ല.
കുറേകാലമായി സീരിയലിൽ നിന്നും പിന്മാറണം എന്ന് തോന്നിയിരുന്നു. അത് മാനസീകമായി പൊരുത്തപ്പെടാൻ ആകാത്തത് കൊണ്ട് മാത്രമാണ് പിൻവാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്നങ്ങൾ മുഖാന്തിരം ആയിരുന്നില്ലെന്നും താരം പ്രതികരിച്ചിരുന്നു.
അതേസമയം ഇതിനിടയിൽ സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന അനൂപ് കൃഷ്ണനുമായി ദര്‍ശനയുടെ വിവാഹം കഴിഞ്ഞ വാർത്തയും പുറത്തുവന്നിരുന്നു . കുറെ വർഷങ്ങളായി തങ്ങൾ സൗഹൃദത്തിൽ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും അനൂപ് പറഞ്ഞു.
സമയം മലയാളം ചാനലാണ് ദർശനയുടെ ഈ റിപ്പോർട്ട് പുറത്തുവിട്ടത്. അപ്പോൾ ദർശനയിലൂടെ നമ്മുടെ സരയു മനോഹർ വിവാഹം ഗംഭീരമായി നടക്കട്ടെ. അതോടൊപ്പം ദർശനയ്ക്കും ആശംസകൾ.

about Mounaragam serial