എന്റെ ജീവിതം തകർത്തത് കീരിക്കാടൻ ജോസ് എന്ന കഥാപാത്രം വെളിപ്പെടുത്തലുമായി മോഹന്‍രാജ്

മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. തന്‍റെ തൂലിക കൊണ്ട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത, അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ സേതുമാധവന്‍ മോഹന്‍ ലാലിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രത്തിന്‍റെ വില്ലന്‍ കഥാപാത്രത്തിന്റെ പേരില്‍ മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മോഹന്‍രാജ്. സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം ഇറങ്ങിയിട്ട് 30 വര്‍ഷം പിന്നിടുകയാണ്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലായിരുന്നു താരം കുടുംബസമേതം താമസമാക്കിയത്.

താന്‍ അഭിനയിച്ച കീരിക്കാടന്‍ ജോസെന്ന കഥാപാത്രം ഹിറ്റായി മാറിയതോടെ സിനിമയില്‍ നിരവധി വേഷങ്ങള്‍ മോഹന്‍രാജനു ലഭിച്ചു. എന്‍ഫോഴ്‌സമെന്റില്‍ ജോലി ചെയുന്ന കാലത്താണ് മോഹന്‍രാജ് സിനിമയിലെത്തുന്നത്. അതു തികച്ചും ആകസ്മികമായി. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ ഭാരമുള്ള മോഹന്‍രാജ് കഴുമലൈ കള്ളന്‍, ആണ്‍കളെ നമ്പാതെ തുടങ്ങിയ രണ്ടു തമിഴ് സിനിമകളില്‍ ചെന്നൈയില്‍ ജോലി ചെയുന്ന സമയത്ത് അഭിനയിച്ചിരുന്നു.

ഒരിക്കല്‍ സംവിധായകന്‍ കലാധരന്റെ കൂടെ കിരീടത്തിന്റെ സൈറ്റിലേക്ക് പോയി. അതു ജീവിതത്തിലെ വഴിതിരിവായി മാറി. അന്ന് കിരീടത്തിലെ വില്ലന്‍ വേഷത്തിനു തീരുമാനിച്ചിരുന്നത് കന്നഡയിലെ പ്രശസ്ത താരത്തെയാണ്. പറഞ്ഞ ദിവസം അദ്ദേഹത്തിനു വരാന്‍ സാധിക്കാതെ പോയത മോഹന്‍രാജ് എന്ന വ്യക്തിക്ക് കീരിക്കാടന്‍ ജോസെന്ന കഥാപാത്രം ലഭിക്കുന്നത് കാരണമായി.

പിന്നീട് സിനിമങ്ങള്‍ മോഹന്‍രാജിനെ തേടിയെത്തി. കേന്ദ്ര സര്‍വീസില്‍ ജോലി ചെയുന്ന ഉദ്യേഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ അനുവാദം വാങ്ങിയിട്ട് മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ. ഇതു മോഹന്‍രാജ് പാലിച്ചിരുന്നില്ല. സിനിമയില്‍ ഉയരങ്ങള്‍ മോഹന്‍രാജ് കീഴടക്കുന്നത് കണ്ട മേലുദ്യേഗസ്ഥര്‍ അസൂയ കാരണം താരത്തിന് നല്‍കിയത് സസ്‌പെന്‍ഷനാണ്.

അത് വലിയ നിയമപോരാട്ടത്തിന് വഴിതെളിച്ചു. 20 വര്‍ഷത്തെ പോരാട്ടത്തിനു ശേഷമാണ് താരം തിരിച്ച് സര്‍വീസില്‍ പ്രവേശിച്ചത്. നഷ്ടപ്പെട്ട സര്‍വീസ് പക്ഷേ തിരിച്ച് ലഭിച്ചില്ല. സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ മനംമടുത്ത് 2015 ല്‍ ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചു. പിന്നീട് സിനിമയിലേക്ക് വീണ്ടും രംഗപ്രവേശനം ചെയാമെന്ന് വിചാര സമയത്ത് മലയാളസിനിമ ന്യൂജനായി മാറി. അതും തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചതായി താരം വിലയിരുത്തുന്നു. ഇനിയും കിരീക്കാടനെ പോലെയുള്ള അന്വശ്വര കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മോഹവുമായി മുന്നോട്ട് പോവുകയാണ് മോഹന്‍രാജ്.

കെ.മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു വേഷം ചെയ്തുകൊണ്ടാണ് മോഹന്‍ രാജ് മലയാള സിനിമ മേഖലയിലേക്ക് എത്തിയത്. അദ്ദേഹം തന്റെ രണ്ടാമത്തെ ചിത്രമായ ‘കിരീടത്തി’ലെ കാഴ്ചവച്ച മികച്ച പ്രകടനത്തിലൂടെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച പ്രതിനായകനായി മാറുകയായിരുന്നു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകന്റെ പ്രിയപ്പെട്ട നടന്മാരിലൊരാളായി മാറിയ അദ്ദേഹം ‘ഹലോ’ എന്ന ചിത്രത്തിലൂടെ ഹാസ്യവും കൈകാര്യം ചെയ്തു.

കഴിഞ്ഞ ദിവസം കീരിക്കാടന്‍ ജോസ് (മോഹന്‍രാജ്) അവശനിലയില്‍ ആശുപത്രിയിലാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നത് . തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കാലിലെ വെരിക്കോസ് രോഗത്തിനാണ് അദ്ദേഹം ചികിത്സ തെയിരിക്കുന്നത്. അതേസമയം സാമ്പത്തികമായി പ്രശ്നം ഉണ്ടെന്നും പറഞ്ഞു വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന പറഞ്ഞു താരത്തിന്റെ കുടുംബം രംഗത്തിയിട്ടുണ്ട്.

Moohan raj

Noora T Noora T :