ചിരിക്കുമ്പോഴും ഉള്ളിൽ കരയുകയാണ്, കണ്ണീരോടെ മോളി; ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍..

മലയാളി പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു മോളി കണ്ണമാലി. പ്രേക്ഷകരെ മിനി സ്‌ക്രീനിലും, ബിഗ് സ്ക്രീനിലൂടെയും ചിരിയിപ്പിക്കാൻ എത്തിയ മോളി ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നു എന്നാൽ അപ്പോഴും പണം തന്നെയാണ് വിഷയം . മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിൽ എങ്ങനെ ശസ്ത്രക്രിയ നടത്തുമെന്ന് താരം ചോദിക്കുകയാണ്.

സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു മോളി ജീവിതം തള്ളി നീക്കിയത് . എന്നാൽ അസുഖം കൂടിയതോടെ അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. അതോടെ സീരിയലിൽ നിന്ന് ലഭിച്ച വരുമാനവും നിന്നു .

ചികിത്സാ ചെലവിന് എങ്ങനെ പണം കണ്ടെത്തുമെന്നാണ് മക്കൾ ചോദിക്കുന്നത് . തുച്ഛമായ വരുമാനം ലഭിക്കുന്ന മക്കൾക്കും അമ്മയുടെ ചികിത്സ ചിലവ് താങ്ങാനാവുന്നതിലുമപ്പുറമാണ് . എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടം ഓടുകയാണ് ഇവർ . കടം വാങ്ങിയ പണം കൊണ്ടാണ് ഇപ്പോൾ മരുന്നുകൾ വാങ്ങുന്നത് . എത്ര കാലം ഇത് മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയില്ല

കൊച്ചി ഭാഷയിലെ വേറിട്ട അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കി മോളി. മോളി കണ്ണമാലി എന്ന പറയുന്നതിനേക്കാൾ ചാള മേരി എന്ന പേരിലാണ് പ്രേക്ഷകകർക്കിടയിൽ സുപരിചിതം.

molly kannamali

Noora T Noora T :