സംഭാവന കൊണ്ട് മാത്രമല്ല , ഉചിതമായ തീരുമാനം കൊണ്ടും കേരളത്തിനൊപ്പം നിന്ന് മോഹൻലാൽ !!!

സംഭാവന കൊണ്ട് മാത്രമല്ല , ഉചിതമായ തീരുമാനം കൊണ്ടും കേരളത്തിനൊപ്പം നിന്ന് മോഹൻലാൽ !!!

പ്രളയക്കെടുതിയിൽ കേരളം ദുരിതമനുഭവിക്കുമ്പോൾ അന്യ സംസ്ഥാനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയാണ് മലയാളി താരങ്ങളും. മോഹൻലാലും മമ്മൂട്ടിയും 25 ലക്ഷം വീതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കേരളത്തെ സാഹായിച്ച്‌ കൂടെ നിന്നു . എന്നാൽ കേവലം സംഭാവനകളിൽ മാത്രമല്ല തങ്ങൾക്ക് പ്രവർത്തിക്കാനുള്ളതെന്നു മോഹൻലാൽ തെളിയിച്ചിരിക്കുകയാണ്.

കേരളത്തിലെ കനത്ത മഴയും വെള്ളപൊക്കത്തെയും തുടര്‍ന്ന് ഡ്രാമ ട്രെയിലര്‍ റിലീസ് മാറ്റി. മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ. പുലരി പിറക്കട്ടെ.. അന്നേ ഡ്രാമാ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളു എന്നാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ചിത്രം ഓണം റിലീസിനില്ലെന്നും സംവിധായകന്‍ രഞ്ജിത്ത് അറിയിച്ചു. കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാവട്ടെ എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യു. റീലീസ്‌ തീയ്യതി പിന്നീടു മാത്രമേ അറിയിക്കു. ഉചിതമായ തീരുമാനത്തിലൂടെ കേരളത്തിനൊപ്പം നിൽക്കുകയാണ് മോഹൻലാൽ.

mohanlal’s movie drama trailer release date postponed

Sruthi S :