കട്ട കലിപ്പ് ലുക്കിൽ കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞു മീശ പിരിച്ച് മോഹൻലാൽ ! ഇത് വിഷു സ്പെഷ്യൽ !

മോഹൻലാലിൻറെ ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഈ പ്രായത്തിലും കിടിലൻ ലുക്കിലാണ് മോഹൻലാൽ ഓരോ ചിത്രങ്ങളിലും എത്തുന്നത് . വിഷു ആശംസകൾ നേർന്നു കൊണ്ട് മോഹൻലാൽ ഇപ്പോളിതാ പുതിയൊരു ചിത്രം പങ്കു വച്ചിരിക്കുകയാണ്.

കലിപ്പ് ലുക്കിൽ കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞാണ് മോഹൻലാൽ ചിത്രത്തിൽ . നര കയറിയ താടിയും പിരിച്ച മീശയുമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മുണ്ടിന്റെ ഒരറ്റം കയ്യിൽ പിടിച്ച് കണ്ണുകളിൽ ദേഷ്യം ഒളിപ്പിച്ചു വച്ചാണ് താരം പ്രത്യക്ഷപ്പെടുന്നത്. വൻ വരവേൽപാണ് ചിത്രത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. മനോരമ കലണ്ടറിനായി ഒരുക്കിയ ചിത്രമാണ് ഇത്.

ചിത്രങ്ങൾ ഒരുക്കിയ ഫാഷൻ‌ മോങ്കർ അച്ചു മോഹൻലാലിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് ‘ഏതൊരു ആർട്ടിസ്റ്റിനെക്കാളും സിംപിളായിരുന്നു മോഹൻലാൽ. ആശയവിനിയമായാലും മറ്റു കാര്യങ്ങളായാലും അങ്ങനെ തന്നെ. മോഹൻലാൽ നൂറുശതമാനവും ഒരു ഡയറക്ടേഴ്സ് ആക്ടർ ആയത് അതുകൊണ്ടാണ്. എത്ര തവണ ആശയം വിവരിച്ചു കൊടുത്താലും അദ്ദേഹം കേൾക്കും.‌

മികച്ച കേൾവിക്കാരനാണ് അദ്ദേഹം. നമ്മുടെ ആവശ്യങ്ങളെ ഇതുപോലെ ബഹുമാനിക്കുന്ന മറ്റൊരു കലാകാരൻ വേറെയുണ്ടാകില്ല. അദ്ദേഹത്തിന്റെ രീതിയിലേക്ക് നമ്മളെ കൊണ്ടു പോകാനല്ല ശ്രമിക്കുന്നത്. കോസ്റ്റ്യൂമിനെക്കുറിച്ചു പോലും അഭിപ്രായം ചോദിക്കും. ഇഷ്ടമായോ, ഉദ്ദേശിച്ച രീതിയിലാണോ വന്നിരിക്കുന്നത് എന്നു നമ്മളോടു ചോദിക്കും. അതിനുശേഷമായിരിക്കും അദ്ദേഹം കണ്ണാടിയിൽ നോക്കുന്നത്’

കലണ്ടർ ആപ്പിൽ കഴിഞ്ഞ തവണ മമ്മൂട്ടിയും ദുൽക്കറും ഉൾപ്പടെയുള്ള മിന്നും താരങ്ങൾ അണി നിരന്നിരുന്നു. മോഹൻലാലിനെ കൂടാതെ ഇത്തവണ വിജയ് സേതുപതി, കാർത്തി, ഇന്ദ്രജിത്ത് തുടങ്ങി വലിയ താരനിര ഇത്തവണത്തെ കലണ്ടറിലുണ്ട്.

mohanlal’s mass vishu look

Sruthi S :