മലയാള സിനിമയിലെ സഹന ശക്തിയുള്ള താരങ്ങൾ മോഹൻലാലോ മമ്മൂട്ടിയോ? തുറന്ന് പറഞ്ഞ് യുവതാരം!

മലയാള സിനിമയിലെ സഹന ശക്തിയുള്ള താരങ്ങൾ താരരാജാക്കന്മാരായ മോഹൻലാൽ ആണോ മ മ്മൂട്ടിയാണോ? തുറന്ന് പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. ഷെയിൻ നിഗം വിഷയത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു ഷൈൻ. സഹനശക്തിയുള്ള നടന്മാര്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണെന്നാണ് താരം പറയുന്നത് .

2002 ലാണ് ഞാൻ ഈ മേഖലയിലേക്ക് വരുന്നത് . അന്നും ഇത് പോലെയുള്ള പ്രശ്ങ്ങൾ ഉണ്ടായിരുന്നു . എന്നാൽ കാര്യം അതല്ല മുതിര്‍ന്ന താരങ്ങള്‍ പലതും സഹിച്ച് സിനിമയില്‍ നിലനില്‍ക്കുന്നവരാണ്. തീയില്‍ കുരുത്തവര്‍ വെയിലത്ത് വാടില്ല എന്ന് പറയില്ലേ. അവരെ അവര്‍ വളര്‍ന്ന് വന്ന സാഹചര്യങ്ങള്‍ അങ്ങനെ ആക്കിയതാണ്. എന്നാൽ ഇന്ന് ആകട്ടെ നേർ വിപരീതമാണ് . പക്ഷേ ഇന്നത്തെ തലമുറ അങ്ങനയല്ല. മാര്‍ക്ക് കുറയുന്നതിന്റെ പേരില്‍ കുട്ടികള്‍ എന്തെല്ലാമാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ് ഇതെന്നും ഷൈൻ പറയുന്നു.

അതെ സമയം ജോബി ജോർജ് നിർമിച്ച് നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിൽ ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നാണ് പരാതി യാണ് ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത് . ഈ ചിത്ര ത്തിൽ ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാൽ ഇതിന് തൊട്ടു പിന്നാലെയാണ് ശരത് മേനോൻ എത്തിയത്

എന്നാൽ ഇപ്പോൾ ഇതാ സിനിമയിലെ മറ്റൊരു നടൻ ഷൈന്‍ ടോം ചാക്കോയാണ് ഈ വിഷയത്തോടെ പ്രതികരണവുമായി എത്തിയത് ജോബി ജോര്‍ജും ഷെയ് ന്‍ നിഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തെതാണ് .സംവിധായകന്‍ ശരത് മേനോനുമായും ഷെയ്ന്‍ സൗഹൃദപരമായാണ് പെരുമാറിയത് . മനോരമ ന്യൂസ് ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇക്കാര്യം പറഞ്ഞത്.

ഷെയ്‌നിന്റെ പ്രായമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം പക്വത എത്താത്തതിന്റെ പ്രശ്നങ്ങളാണ്. അത് മുതിർന്നവരാണ് മനസിലാക്കേണ്ടത്. ഒരു കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്തം ഷെയ്‌നിലാണ്. അതിന്റേതായ പ്രശ്‌നങ്ങൾ അവനുണ്ട്. അങ്ങനെ വരുമ്പോൾ മറ്റുള്ളവർ പ്രതീക്ഷിക്കുന്ന പെരുമാറ്റം അവനിൽ നിന്ന് ഉണ്ടായിട്ടുണ്ടാകില്ല. ക്ഷമിക്കേണ്ടത് മുതിർന്നവരാണെന്നും ഷെെൻ ടോം ചാക്കോ പറഞ്ഞു

mohanlal

Noora T Noora T :