ഖാദി ബോർഡ് 50 കോടി രൂപ നഷ്ടപരിഹാരം നല്കണം എന്ന് മോഹൻലാൽ !

ചർക്കയിൽ നൂൽ നോക്കുന്ന രീതിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിനായി പരസ്യത്തിൽ അഭിനയിച്ച മോഹൻലാലിനെതിരെ വലിയ വിമർശനങ്ങളുമായി ഖാദി ബോർഡ് ചെയർപേഴ്സൺ ശോഭന ജോർജ് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഖാദി ബോര്‍ഡിനോട് 50 കോടിരൂപ നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുന്നത് .

തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്നാണ് നടന്‍ ആരോപിക്കുന്നത്. വക്കില്‍ നോട്ടീസ് ഖാദി ബോര്‍ഡിന് ലഭിച്ചു. പണം നല്‍കാന്‍ നിര്‍വാഹമില്ലെന്നാണ് ചെയര്‍പേഴ്‍സണ്‍ പറയുന്നത്. പ്രളയത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. 50 കോടിരൂപ പോയിട്ട് 50 രൂപ പോലും നല്‍കാന്‍ കഴിയില്ല. മുഴുവന്‍ നൂലും ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിയാലും 50 കോടിരൂപ ലഭിക്കില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നും വക്കീല്‍ നോട്ടീസ് ആവശ്യപ്പെടുന്നുണ്ട്. ഇതും ഖാദി ബോര്‍ഡ് വിസമ്മതിച്ചു. മാപ്പു പറയേണ്ട ആവശ്യമില്ല. ചര്‍ക്ക ആരെങ്കിലും ദുരുപയോഗിക്കുന്നത് ചോദ്യം ചെയ്യേണ്ട ബാധ്യത ഖാദി ബോര്‍ഡിനുണ്ട്. ഖാദിയും ‘രഘുപതി രാഘവ’ കീര്‍ത്തനവും സ്വകാര്യ സ്ഥാപനം ഉപയോഗിച്ചതാണ് ചോദ്യം ചെയ്‍തത് -ശോഭന ജോര്‍ജ് പറഞ്ഞു

mohanlal sends legal notice to khadhi board

Sruthi S :