150 കോടിയും കടന്നു അൻപതാം ദിവസത്തിലേക്ക്;മലയാള സിനിമയിലെ പുതിയ നാഴികക്കല്ലുകൂടി ഒരുക്കി മോഹൻലാൽ!!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിച്ച ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. 150 കോടിയും കടന്ന് 50 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ലൂസിഫർ. 200 കോടി ക്ലബ്ബിലെത്താനുള്ള ആദ്യ മലയാള ചിത്രമാവുമോ ലൂസിഫർ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം 50 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രം കൂടിയാണ് ലൂസിഫർ. ഇത്തവണയും ഒരു പുതിയ നാഴികക്കല്ലുകൂടി ഒരുക്കുകയാണ് മോഹൻലാൽ.

99 % ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തു കഴിഞ്ഞു. കേരളത്തിൽ ഒഴിച്ച് മലയാള സിനിമ റിലീസ് ചെയ്യുന്ന എല്ലാ സ്ഥലത്തും ഏറ്റവും വലിയ മലയാളം ഗ്രോസ്സർ ആയി കഴിഞ്ഞു ലൂസിഫർ. കേരളത്തിൽ മോഹൻലാലിന്റെ തന്റെ പുലി മുരുകൻ ആണ് ലൂസിഫറിന് മുന്നിൽ ഉള്ളത്.

pulimurugan poster 150 days

33 ദിവസം കൊണ്ട് വിദേശത്തു നിന്ന് മാത്രം അമ്പതു കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായും ലൂസിഫർ മാറി. ഇതിൽ 40 കോടി രൂപയോളം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് നേടിയത്. അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും എല്ലാം മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ് ലൂസിഫർ തീർത്തത്.

ആദ്യമായി മലയാളത്തിൽ ആഗോള കളക്ഷൻ ആയി അമ്പതു കോടി നേടിയത് ആറു വർഷം മുൻപ് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യം ആയിരുന്നു. മൂന്ന് വർഷം കൂടി കഴിഞ്ഞപ്പോൾ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ പുലി മുരുകൻ കേരളത്തിൽ നിന്ന് മാത്രം അമ്പതു കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മാറി. ഇപ്പോഴിതാ വിദേശ മാര്ക്കറ്റില് നിന്ന് മാത്രം അമ്പതു കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോർഡും ഒരു മോഹൻലാൽ ചിത്രം തന്നെ കരസ്ഥമാക്കിയിരിക്കുന്നു.

മലയാളത്തിലെ ആദ്യത്തെ 100 കോടി, 150 കോടി എന്നിവയും പുലി മുരുകനിലൂടെ മോഹൻലാൽ നമ്മുക്ക് തന്നു. ഇപ്പോൾ 150 കോടിയുടെ ബിസിനസ്സ് നേടി ലുസിഫെർ കുതിക്കുന്നത് മലയാള സിനിമയുടെ ആദ്യ 200 കോടി എന്ന നേട്ടത്തിലേക്ക് ആണ്. മലയാള സിനിമയിലെ നാഴികക്കല്ലുകളിൽ ഏകദേശം മുഴുവനും സ്വന്തം പേരിൽ ഉള്ള മോഹൻലാൽ ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്.

mohanlal lucifer new records

HariPriya PB :