അഞ്ജലിമേനോന്‍റെ ഹീറോയായി മോഹന്‍ലാല്‍ , 38വര്‍ഷത്തെ സിനിമാ സപര്യയില്‍ ചരിത്രം തിരുത്തിക്കുറിക്കാൻ മോഹൻലാൽ !

അഞ്ജലിമേനോന്‍റെ ഹീറോയായി മോഹന്‍ലാല്‍ , 38വര്‍ഷത്തെ സിനിമാ സപര്യയില്‍ ചരിത്രം തിരുത്തിക്കുറിക്കാൻ മോഹൻലാൽ !

മലയാള സിനിമയുടെ പെണ്‍മഹിമയായ’ അഞ്ജലി മേനോന്‍ ‘ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്. രജപുത്ര രഞ്ജിത് നിർമിക്കുന്ന അഞ്ജലി മേനോന്‍ – മോഹന്‍ലാല്‍ ചിത്രം കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനറായിരിക്കും എന്നാണ് കേള്‍ക്കുന്നത് .

38വര്‍ഷത്തെ സിനിമാസപര്യയില്‍ മോഹന്‍ലാല്‍ ആദ്യമായിട്ടാണ് ഒരു പെണ്‍ സംവിധായകയോടൊപ്പം കൈകോര്‍ക്കുന്നത്.യുവ തലമുറയുടെ ഫസ്റ്റ് ചോയിസ് സംവിധായികയായ അഞ്ജലി മേനോന്‍ ‘പൃഥ്വിരാജ്, നസ്‌റിയ,പാർവതി’എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘കൂടെ’ എന്ന ചിത്രം റിലീസിന് കാത്തിരിക്കുകയാണ്.

നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഞ്ജലി മേനോന്‍ ഒരു സീനിയർ താരത്തിനൊപ്പം ആദ്യമായിട്ടാണ് ഒരുമിക്കുന്നത് .’പൃഥ്വിരാജ്’ സംവിധാന മേലങ്കി അണിയുന്ന ലൂസിഫറിന് ശേഷം അഞ്ജലി മേനോൻ ചിത്രത്തിലാകും മോഹന്‍ലാല്‍ ജോയിൻ ചെയ്യുക എന്നാണ് സൂചന.

written by AshiqShiju

കൂടുതൽ വായിക്കാൻ >>>

മറ്റൊരു സൂപ്പര്‍ താരത്തെ ബുക്ക് ചെയ്ത റോളിന് വേണ്ടി മോഹന്‍ലാല്‍ സംവിധായകന് മുന്നില്‍ കാണിച്ചത് കേട്ടാല്‍ ഞെട്ടും !!!

mohanlal in anjali menons next

Sruthi S :