കൈത്തോക്ക് താഴെ വച്ച് അലൻസിയർ , കെട്ടിപിടിച്ച് മോഹൻലാൽ !

എന്നും ബന്ധങ്ങൾക്ക് നല്ല പരിഗണന നൽകുന്ന ആളാണ് മോഹൻലാൽ . എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും വർഷങ്ങൾ നീണ്ട പിണക്കമായാലും അത് പരിഹരിച്ച് ചേർത്ത് നിർത്തും മോഹൻലാൽ .ഇപ്പോൾ ‘അമ്മ മീറ്റിംഗിൽ അലൻസിയറിനെ ചേർത്ത് പിടിക്കുകയാണ് മോഹൻലാൽ .

മലയാള ചലച്ചിത്രമേഖലയിലെ തന്റെ സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ മോഹൻലാൽ പ്രസംഗിക്കുമ്പോളാണ് സംഭവം . ഈ സമയം അധികമാരുടേയും ശ്രദ്ധയിൽപ്പെടാതെ അലൻസിയർ മോഹൻലാൽ പ്രസംഗിക്കുന്നതിനു താഴെയെത്തി. പ്രസംഗപീഠത്തിനു താഴെനിന്ന് ആദ്യം വലതുകൈ നീട്ടി ഉന്നംപിടിച്ചു. ഉന്നം ശരിയായില്ലെന്നു കണ്ട് ഒരു വട്ടം കൂടി ഉന്നമെടുത്തു. പിന്നെ നടുവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ചു തോക്കിൻകുഴലാക്കി. തള്ളവിരൽ കൊണ്ടു ട്രിഗർ ഞെരിച്ചു.


അടുത്ത നിമിഷം പടിക്കെട്ടുകയറി സ്റ്റേജിലേക്കു കയറാൻ ശമിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും വേദിയിലുണ്ടായിരുന്ന ഏതാനും പൊലീസുകാരും ചേർന്ന് ശ്രമം തടഞ്ഞു. ഉന്തിത്തള്ളി വേദിക്കു പിന്നിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ലാൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. ആരാധകരുടെ കരഘോഷത്തിനും ആർപ്പുവിളികൾക്കുമിടയിൽ  അദ്ദേഹം ഇരിപ്പിടത്തിലേക്കു മടങ്ങി. അലൻസിയർ കൈ ചൂണ്ടി വെടിവയ്ക്കുന്നതും വേദിയിലേക്കു കയറാൻ ശ്രമിക്കുന്നതുമെല്ലാം മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന്റെ അലോസരം ലാലിന്റെ മുഖത്തു മിന്നി മായുകയും ചെയ്തു.

ഇപ്പോൾ ‘അമ്മ അസോസിയേഷൻ നടത്തിയ അക്ഷര വീട് എന്ന പരിപാടിയിൽ അലൻസിയറിനെ കെട്ടിപിടിച്ച് നിൽക്കുകയാണ് മോഹൻലാൽ .

mohanlal hugs alancier

Sruthi S :