ഒരു സംവിധായകനും മുന്‍ നടിയും ചേര്‍ന്നാണ് മോഹന്‍ലാലിനെ വിവാദങ്ങളില്‍ വലിച്ചിഴച്ചത്….

ഒരു സംവിധായകനും മുന്‍ നടിയും ചേര്‍ന്നാണ് മോഹന്‍ലാലിനെ വിവാദങ്ങളില്‍ വലിച്ചിഴച്ചത്….

ഒരു സംവിധായകനും മുന്‍ നടിയും ചേര്‍ന്നാണ് മോഹന്‍ലാലിനെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങ് മോഹന്‍ലാലിനെ നാണം കെടുത്താനായി നടത്തിയ രണ്ടാമത്തെ നീക്കമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദ്യം ശ്രമം മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമായിരുന്നു.

ആദ്യ ശ്രമം പാളിപ്പോയതോടെയാണ് മുന്‍ നടിയും സംവിധായകനും അടുത്ത നീക്കങ്ങളുമായി എത്തിയത്. മുന്‍ അവാര്‍ഡ് ജേതാവായ ഒരു സംവിധായകനും ഒരു മുന്‍ നടിയുമാണ് ഇതിന് പിന്നില്‍. തുടര്‍ന്ന് ഇവര്‍ സുഹാസിനി അടക്കമുള്ള എട്ടു നടിമാരെ വിളിച്ച് പ്രസ്താവനയിറക്കാന്‍ ആവശ്യപ്പെട്ടു. അക്രമിക്കപ്പെട്ട നടിക്കെതിരെ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുവെന്നായിരുന്നു ഇവര്‍ നടിമാരോടു പറഞ്ഞത്. ഇതില്‍ നാലു പേര്‍ മേനകയുമായി ബന്ധപ്പെടുകയും സത്യാവസ്ഥയെന്നു ചോദിക്കുകയും ചെയ്തപ്പോഴാണ് ഇത് അമ്മയുടെ സംയുക്ത തീരുമാനമാണെന്നും മോഹന്‍ലാലിന് വ്യക്തിപരമായ പങ്കില്ലെന്നും ഇവര്‍ മനസ്സിലാക്കുന്നത്. ഇതോടെ ഇത്തരമൊരു പ്രസ്താവനയില്‍ ഒപ്പുവയ്ക്കാന്‍ ഇവര്‍ എട്ടുപേരും വിസമ്മതിച്ചു.


ശേഷമാണ് കന്നഡ സിനിമയില്‍ പോയി ശ്രമം നടത്തിയത്. ഇത്തവണ നടിയില്ലായിരുന്നു പകരം ഒരു സംവിധായകനായിരുന്നു കന്നഡ താരങ്ങളോടു സംസാരിച്ചത്. എന്നാല്‍ കാര്യങ്ങള്‍ പഠിക്കാതെ ഇത്തരമൊരു നീക്കം നടത്താനാകില്ലെന്ന് അവര്‍ പറഞ്ഞതോടെയാണ് ബെംഗളൂരുവില്‍ താരങ്ങളുമായി ബന്ധമില്ലാത്ത സംഘടനയുടെ പേരില്‍ പ്രതിഷേധ യോഗം നടത്തിയത്. കന്നഡ ഫിലിം ഇന്‍ഡസ്ട്രി(കെ.എഫ്.ഐ), ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്റ് ഇക്വാളിറ്റി (ഫയര്‍) തുടങ്ങിയ തുടങ്ങിയ ചലച്ചിത്ര സംഘടനകളും താരങ്ങളുമാണ് അമ്മക്കെതിരെ അന്ന് രംഗത്തുവന്നത്. എന്നാല്‍ ഇതില്‍ കന്നഡയിലെ അറിയപ്പെടുന്ന ഒരു താരമോ സാങ്കേതിക വിദഗ്ദനോ പങ്കെടുത്തിരുന്നില്ല. രണ്ട് ശ്രമവും പാളിയപ്പോഴാണ് അവാര്‍ഡ് ദാന ചടങ്ങിന്റെ പേരില്‍ ഒപ്പു ശേഖരണം നടത്തിയത്.

Mohanlal Award function controversy

Farsana Jaleel :