മമ്മൂട്ടി മാത്രമല്ല മോഹൻലാലും രാഷ്ട്രീയത്തിലേക്ക്…!!

മലയാളത്തിലെ താരരാജാവും തെന്നിന്ത്യൻ നടിപ്പിൻ നായകനും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിപ്പാണ് ഓരോ ആരാധകരും. സൂര്യയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. നേരത്തെ ജില്ലയിലെ മോഹൻലാൽ – വിജയ് കോമ്പിനേഷൻ ഏറെ ചർച്ചയായിരുന്നു.

തമിഴിലെ ഹിറ്റ് മേക്കർ കെ വി ആനന്ദ് അടുത്തതായി അണിയിച്ചൊരുക്കുന്ന സൂര്യ- മോഹൻലാൽ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിലാണ് സൂപ്പർ താരം ഒരു രാഷ്ട്രീയ കാരന്റെ റോളിൽ എത്തുന്നത്. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ലാലേട്ടന്റെ കാണാൻ തയ്യാറായി ഇരിക്കുകയാണ് മലയാളികൾ. ഈ വർഷം മോഹൻലാലിൻറെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം റിലീസ് ആവും.

നീണ്ട ഇടവേളക്ക് ശേഷമാണ് മോഹൻലാൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്നത്. ഇതിനു മുൻപ് ലാൽസലാം , തമിഴിൽ മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമായിലും മോഹൻലാൽ രാഷ്ട്രീയകാരനായി വന്നിരുന്നു. ഈ രണ്ടു സിനിമകളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതുമാണ്. വർഷങ്ങൾക്കു ശേഷം മോഹൻലാലിന്റെ ഈ വരവ് ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. കൂടുതെ മെഗാ താരം മമ്മൂട്ടിയും രാഷ്ട്രീയ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘യാത്ര’ അണിയറയിൽ ഒരുങ്ങുന്നു. ഈ ചിത്രത്തിലും സൂര്യ ഒരു മുഖ്യ വേഷത്തിലെത്തുന്നുണ്ട്. 

Noora T Noora T :