സംസ്ഥാന പുരസ്‌കാര വിതരണം ഇന്ന്…. മുഖ്യ അതിഥിയായി മോഹന്‍ലാല്‍ തന്നെ എത്തും!

സംസ്ഥാന പുരസ്‌കാര വിതരണം ഇന്ന്…. മുഖ്യ അതിഥിയായി മോഹന്‍ലാല്‍ തന്നെ എത്തും!

സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിക്കാന്‍ മോഹന്‍ലാല്‍ തന്നെ മുഖ്യ അതിഥിയായെത്തും. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വെച്ചാണ് പുരസ്‌കാര വിതരണം നടക്കുന്നത്. വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് മോഹന്‍ലാല്‍ പുരസ്‌കാര ദാനചടങ്ങില്‍ മുഖ്യാതിഥിയായെത്തുന്നത്.

വിമര്‍ശനങ്ങളും എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത്. ജൂറി അംഗം ഡോക്ടര്‍ ബിജുവും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലെ ഒരു വിഭാഗം അംഗങ്ങളും ചില സാംസ്‌ക്കാരിക പ്രവര്‍ത്തകരും മുഖ്യാതിഥി വേണ്ടെന്ന നിലപാടെടുത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ പിന്തുണക്കുന്നത് കാരണമാക്കിയും അവാര്‍ഡ് ദാനചടങ്ങില്‍ താരങ്ങള്‍ വേണ്ടെന്നുള്ളതും ചൂണ്ടികാട്ടി എതിര്‍പ്പുകള്‍ പുറപ്പെട്ടു.


എന്നാല്‍ എതിര്‍പ്പുകള്‍ മോഹന്‍ലാലിനോടുള്ള വ്യക്തി വിരോധം കൊണ്ടാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സിഎസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. ഡോക്ടര്‍ ബിജു ചടങ്ങ് ബഹിഷ്‌ക്കരിക്കും. അക്കാദമി ജനറല്‍ കൗണ്‍സിലിലെ ചില അംഗങ്ങളും വിട്ടുനില്‍ക്കുമെന്നാണ് സൂചന.

Mohanlal as chief guest in state film award

Farsana Jaleel :