അമ്മയില്‍ കലാപം !! നവംബർ 24ന് രാജിവെക്കാനൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും ?!

അമ്മയില്‍ കലാപം !! നവംബർ 24ന് രാജിവെക്കാനൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും ?!

താരസംഘടന ‘അമ്മ’യില്‍ പ്രശ്‌നങ്ങള്‍ ശക്തമാകുകയാണിപ്പോൾ. എന്നോട് ആവശ്യപെട്ടിട്ടല്ല, താൻ സ്വമേധയാ രാജി വെക്കുകയായിരുന്നു എന്ന ദിലീപിന്റെ ആരോപണം കൂടി വന്നതോടെ ആകെ നാണക്കേടിലായിരിക്കുകയാണ് സംഘടനയും തലപ്പത്തിരിക്കുന്നവരും. ഇതിനെ തുടർന്ന് പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും സ്ഥാനമൊഴിയുമെന്ന് സൂചനകള്‍.

സംഘടനകളിലെ പ്രശ്‌നങ്ങള്‍ വ്യക്തിപരമാകുന്നു എന്നതില്‍ മോഹന്‍ലാല്‍ ഇതിനകം തന്നെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. താൻ ഈ സ്ഥാനത്തിൽ ഒട്ടും സംതൃപ്തനല്ല എന്നാണ് മോഹൻലാൽ മാധ്യമ പ്രവർത്തകരുടെ മുന്നിൽ വെച്ച് തുറന്നു പറഞ്ഞത്. നവംബര്‍ 24ന് ചേരുന്ന യോഗത്തില്‍ ഇരുവരുടേയും രാജി തീരുമാനമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, പ്രശ്‌നങ്ങളെല്ലാം ഇത്രയും രൂക്ഷമാകാന്‍ കാരണം മമ്മൂട്ടിയും മോഹന്‍ലാലും ഉചിതമായ നടപടികളെടുക്കാത്തതുകൊണ്ടണെന്ന് നടി റിമ കല്ലിങ്കല്‍ വീണ്ടും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ദിലീപ് വിഷയത്തെത്തുടര്‍ന്നാണ് ‘അമ്മ’ സംഘടനയില്‍ നിന്ന് റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള നാല് നടിമാര്‍ രാജിവെച്ച്‌ പുറത്തുവന്നത്. ഈ വിഷയം വന്‍ വിവാദമായതോടെ ദിലീപ് സ്വയം രാജി നല്‍കി അമ്മയില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു.

Mohanlal and Idavela Babu to resign from AMMA

Abhishek G S :