ജീവിതം ആദ്ദേഹത്തിന് അല്‍പ്പംകൂടി നീട്ടി കൊടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കാറുണ്ട്- മോഹൻലാൽ

രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമാ സംഗീതത്തിന്‍റെ ആത്മസമര്‍പ്പണമായിരുന്നു ‘എം. എസ്.ബാബുരാജ്’ കാലത്തെ അതിജീവിച്ച ഒരു പിടി നിത്യസുന്ദര ഗാനങ്ങള്‍ സൃഷ്ട്ടിച്ച ബാബുരാജിന്‍റെ ദൈവദത്തമായ സംഗീതം തെരുവോരങ്ങളും മണിമാളികകളും ഒരേ പോലെ ആസ്വദിച്ചിരുന്നു. എന്നാല്‍ , ഒരിക്കല്‍ പോലും ബാബുരാജ് എന്ന ബാബുക്കയെ കണ്ടിട്ടില്ലെങ്കിലും സംഗീതം അദ്ദേഹത്തെ ഒരാത്മസുഹൃത്തായി എന്‍റെ മനസ്സില്‍ പ്രതിഷ്ട്ടിച്ചിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

”പ്രതിഭാധരമ്മാരായ ഒരു പാട് സംഗീത ഗുരുക്കന്മാര്‍ എന്‍റെ നടന ജീവിതത്തിന് അര്‍ഥം നല്‍കിയിട്ടുണ്ട്. ദേവരാജന്‍ മാസ്റ്ററും ,രാഘവന്‍ മാസ്റ്ററും, ദക്ഷിണാമൂര്‍ത്തിസ്വാമിയും , രവീന്ദ്രന്‍ മാസ്റ്ററും ഈണം നല്‍കിയ പാട്ടുകള്‍ക്ക് സിനിമയില്‍ ലിപ് നല്‍കാനുള്ള മഹാഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ, സത്യന്‍മാഷിനും നസീര്‍ സാറിനും മധുസാറിനുമൊക്കെ ലഭിച്ച ബാബുക്കയെന്ന ഭാഗ്യം ഞാന്‍ സിനിമയിലെത്തും മുന്‍പേ ലോകത്തോട് വിട പറഞ്ഞിരുന്നു. ജീവിതം ആദ്ദേഹത്തിന് അല്‍പ്പംകൂടി നീട്ടി കൊടുത്തിരുന്നെങ്കില്‍ ബാബുക്ക ഈണമിട്ട ഒരു പാട്ടെങ്കിലും എനിക്ക് പാടാന്‍ കഴിയുമായിരുന്നല്ലോ എന്ന് ഞാന്‍ ആശിക്കാറുണ്ട്.

written by AshiqShiju

mohanlal about m s baburaj

HariPriya PB :