ഇത് നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബാംഗങ്ങളുടെയോ ജീവിതത്തില്‍ വരുന്നതിനെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ – മോഹൻലാൽ

മറവി രോഗത്തിനെക്കുറിച്ച് മോഹൻലാലിൻറെ വാക്കുകൾ ശ്രദ്ധേയമാകുകയാണ് . ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ തന്റെ വാക്കുകൾ പങ്കു വച്ചത് .

മോഹന്‍ലാലിന്‍റെ വാക്കുകള്‍

തന്മാത്രയിലെ രമേശനെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ? സാധാരണ ജീവിതത്തിലുള്ള കൊച്ചു കൊച്ചു മറവികളില്‍ നിന്ന് തുടങ്ങി പിന്നീട് സ്വന്തം പേര് പോലും മറന്നു പോകുന്ന ഒരവസ്ഥ. നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബങ്ങങ്ങളുടെയോ ജീവിതത്തില്‍ വരുന്നതിനെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. പഠനങ്ങള്‍ പറയുന്നത് ഒരു മൂന്ന്‍ സെക്കന്‍ഡിലും ഒരാള്‍ക്ക്‌ ‘ഡിമന്‍ഷ്യ’ അഥവാ ‘മറവി’ രോഗം ബാധിക്കുന്നു എന്നതാണ്.

ഇങ്ങനെ പോയാല്‍ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഒരു പക്ഷെ ക്യാന്‍സര്‍ രോഗികളെക്കാള്‍ കൂടുതല്‍ ‘മറവി’ രോഗം ബാധിച്ചവരാകും ലോകത്തുണ്ടാകുക. ഇത്തരം അവസ്ഥയിലുള്ളവര്‍ക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ ലക്‌ഷ്യം നിറവേറ്റാനായി കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ ബയോടെക്നോളജി വിഭാഗത്തിന്‍ കീഴിലുള്ള സെന്‍ട്രല്‍ ഫോര്‍ ന്യൂറോ സയന്‍സിന്റെ പ്രജ്ജ ഉദ്ബോധിന്റെ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് എല്ലാവര്‍ക്കും പങ്കാളികളാകാം. നിങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

Mohanlal about alzheimer’s

Sruthi S :