ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ചെന്നൈയിൽ പൂർത്തിയായിരുന്നു. പോസ്റ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫറായ ഫുല്‍വാ ഖാംകർ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
മലൈക്കോട്ടൈ വാലിബനിൽ പ്രവർത്തിച്ചത് മികച്ച അനുഭവമായിരുന്നെന്നാണ് ഫുല്‍വാ ഖാംകർ പറയുന്നു. മനുഷ്യരോട് സംവദിക്കാൻ ഭാഷ ആവശ്യമില്ല, പ്രത്യേകിച്ച് നൃത്തതിന്, അതിനാൽ തന്നെ ഏറ്റവും നന്നായി കൊറിയോഗ്രാഫ് ചെയ്യാൻ സാധിച്ചെന്ന് വിശ്വസിക്കുന്നതായും ഫുല്‍വാ ഖാംകർ പറയുന്നു. വളരെ നിഷ്കളങ്കനായ മനുഷ്യനാണ് മോഹൻലാൽ എന്നും അവർ പറഞ്ഞു.
പ്രശാന്ത് പിള്ളയാണ് വാലിബന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘ നിര്‍മ്മാണ പങ്കാളികളാണ്.
ഇതിനിടെ ചിത്രത്തിൽ ഡബിൾ റോളിലാണ് മോഹൻലാൽ എത്തുന്നതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ചെന്നൈയിൽ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നും ആണ് വിവരം. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.