സുചിത്രയുടെ ആ വാക്കുകൾ അന്ന് ഏറെ വേദനിപ്പിച്ചു പൊതുവേദിയിൽ അത് വെളിപ്പെടുത്തി മോഹൻലാൽ !

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കൽപ്പങ്ങളിൽ നിന്ന് മാറ്റി നിർത്താനാകാത്ത താരമാണ് മോഹൻലാൽ . തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.നടനവിസ്മയം, കംപ്ലീറ്റ് ആക്ടർ, താരരാജാവ് തുടങ്ങി മോഹൻലാലിന് ആരാധകർ ചാർത്തി കൊടുത്തിരിക്കുന്ന വിശേഷണങ്ങൾ ഏറെയാണ്. കാമുകനായും ഏട്ടനായുമെല്ലാം സ്‌ക്രീനിൽ നിറഞ്ഞാടിയിട്ടുള്ള നടനെ ഇഷ്ടപ്പെടുന്നവരിൽ പെൺകുട്ടികളും ഏറെയാണ്. അങ്ങനെ ഒരുകാലത്ത് മോഹൻലാലിനെ ആരാധിച്ചിരുന്ന ആളാണ് നടന്റെ ജീവിത സഖി സുചിത്രയും.

1988 ഏപ്രിൽ 28 നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. മുപ്പത്തിനാല് വർഷത്തോളം സന്തുഷ്ട ദാമ്പത്യം നയിച്ച മാതൃക ദമ്പതിമാരാണ് ഇരുവരും. മോഹൻലാൽ ഒരു സൂപ്പർ താരമായി മാറുന്ന സമയത്തായിരുന്നു സുചിത്രയുമായുള്ള വിവാഹം. പിന്നീട് ഇങ്ങോട്ട് നടന്റെ വളർച്ചയ്ക്ക് പിന്നിൽ ശക്തമായ സാന്നിധ്യമായി സുചിത്രയുണ്ട്.

അതേസമയം, താരമായത് മുതൽ എന്നും ഓട്ടത്തിൽ ആയിരുന്നു മോഹൻലാൽ. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള പാച്ചിലിൽ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ പോലും നടൻ മറന്നു പോയിട്ടുണ്ട്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ മോഹൻലാൽ അങ്ങനെയൊരു സംഭവം തുറന്നു പറഞ്ഞിരുന്നു. വിവാഹ വാർഷിക ദിനം മറന്നത് പോയതിനെ കുറിച്ചാണ് നടൻ പറഞ്ഞത്.ഷോയിൽ മണിയൻ പിള്ള രാജു മോഹൻലാൽ തന്നോട് പങ്കുവെച്ച ഒരു കാര്യം എന്ന നിലയ്ക്ക് പറഞ്ഞ കഥ, മോഹൻലാൽ ശരിവെച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു. ‘അദ്ദേഹം പറഞ്ഞ കഥ സത്യമാണ്. ഞാൻ അത് മറക്കാറുണ്ട്. എന്നാൽ ഇനി ഒരിക്കലും മറക്കില്ല. ഞാൻ അങ്ങനെ എല്ലാം ഓർത്തു വെച്ച് പ്ലാൻഡ് ആയിട്ട് പോകുന്നയാളല്ല. അവരെ പ്ലീസ് ചെയ്യാനൊന്നും ശ്രമിക്കാറില്ല,’

‘ഏപ്രിൽ 28 ആണ് എന്റെ വെഡിങ്. ആ ദിവസം ഞാൻ മറന്നു പോയി. ഞാൻ അന്ന് ദുബായിക്ക് പോവുകയായിരുന്നു. അപ്പോൾ എന്റെ ഭാര്യ എന്റെ കൂടെ കാറിൽ എന്നെ എയർപോർട്ടിൽ ആക്കാൻ വന്നതാണ്. എന്നെ ആക്കി, അത് കഴിഞ്ഞ് ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. അങ്ങനെ ഞാൻ എയർപോട്ടിലെ ലോഞ്ചിൽ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോൺ വരുകയാണ്,”ഫോൺ എടുത്തു. എന്നോട് പറഞ്ഞു, ആ ബാഗിൽ ഞാൻ ഒരു കാര്യം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന്. ഞാൻ എന്താണെന്ന് ചോദിച്ചു. അല്ല അത് നോക്കൂന്ന് പറഞ്ഞു. ഞാൻ എന്റെ കയ്യിൽ ഉള്ള ബാഗ് തുറന്ന് നോക്കിയപ്പോൾ അതിൽ ഒരു പ്രേസേന്റ് ഉണ്ടായിരുന്നു. ഒരു മോതിരം ആയിരുന്നു. ഞാൻ ആ മോതിരം എടുത്ത് നോക്കിയപ്പോൾ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി ആണ്’ എന്നായിരുന്നു അതിൽ,’

എനിക്ക് അത് വളരെ സങ്കടം തോന്നി. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാത്ത ആളാണ് ഞാൻ എന്ന് എനിക്ക് അന്ന് തോന്നി. വളരെയധികം സങ്കടമായി. കാരണം ഈ ദിവസമെങ്കിലും മറക്കാതെയിരിക്കൂ എന്ന് പറഞ്ഞപ്പോൾ അത് വേദനിപ്പിച്ചു. ഇത്തരം ചെറിയ ചെറിയ കാര്യങ്ങളാണല്ലോ വലിയ വലിയ കാര്യങ്ങളായി വരുന്നത്. അതിന് ശേഷം ഞാൻ ആ ദിവസം പിന്നെ മറന്നിട്ടില്ല. അത് എനിക്ക് വലിയൊരു തിരിച്ചറിവായി മാറി. വലിയ കാര്യങ്ങളേക്കാൾ പ്രസക്തമാകുന്നത് ചിലപ്പോൾ ചെറിയ കാര്യങ്ങളായിരിക്കും,’ മോഹൻലാൽ പറഞ്ഞു.

മണിയൻ പിള്ള രാജുവുമായി സ്‌കൂൾ കാലം മുതലുള്ള ബന്ധത്തെ കുറിച്ചും മോഹൻലാൽ അതിൽ പറയുന്നുണ്ട്. ‘ആറാം ക്ലാസ്സിൽ ഞാൻ ചെയ്ത നാടകത്തിന്റെ സംവിധായകനാണ് മണിയൻ പിള്ള രാജു. അന്ന് സുധീർ കുമാർ എന്നായിരുന്നു പേര്. നാടകം എന്നാൽ പത്താം ക്ലാസുകാരുടെ കുത്തക ആയിരുന്നു അന്ന്. ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് രാജു സ്‌കൂളിലെ ബെസ്റ്റ് ആക്ടറൊക്കെയായി പഠിത്തം കഴിഞ്ഞ് പോയിട്ടുണ്ടായിരുന്നു,’

‘അന്ന് നാടകത്തോട് വളരെ ഇഷ്ടമുള്ള നടനാകണമെന്ന് ആഗ്രഹമുള്ള ആളായിരുന്നു രാജു. മദ്രാസ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പോയൊക്കെ പഠിച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങൾ ഒരു നാടകം ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അതിന്റെ സംവിധായകനായി വന്ന് ആദ്യമായി എന്നെ ഡയറക്റ്റ് ചെയ്ത ആളാണ്. ആ നാടകത്തിലൂടെ ഞാൻ ബെസ്റ്റ് ആക്ടറുമായി,’

‘ആറാം ക്ലാസ്സിൽ പഠിക്കുന്ന മോഹൻലാൽ ബെസ്റ്റ് ആക്ടറായെന്ന് കേട്ടപ്പോൾ പത്താം ക്ലാസ്സുകാർ ഇളകി. എല്ലാവരും സുധീർ കുമാറിനെയാണ് അടികൊടുക്കാൻ അന്വേഷിച്ചത്. ആൾ മുങ്ങി. ബെസ്റ്റ് ആക്ടർ അന്ന് പത്താം ക്ലാസ്സുകാരുടെ കുത്തക ആയിരുന്നു,’ മോഹൻലാൽ ഓർത്തു.

AJILI ANNAJOHN :