മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാൻ കഴിയാത്തത് ഏറ്റവും വലിയ നഷ്ടം – രവി വള്ളത്തോൾ

മോഹൻ ലാലുമൊത്ത് ഒരു സിനിമയില്‍ ഒരുമിച്ച്‌ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് തുറന്നു പറഞ്ഞു മലയാള സിനിമയിലെ സ്വഭാവ നടന്മാരില്ലൊരാളായ രവി വള്ളത്തോൾ. ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച്‌ ഒരു സീനില്‍ അഭിനയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അത് ഒരു നഷ്ടം തന്നെയാണ് – അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.

രവി വള്ളത്തോളിന്റെ വാക്കുകള്‍ ഇങ്ങനെ :-

‘എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മോഹന്‍ലാലിന്റെ കൂടെ ഇതുവരെ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് പക്ഷേ നേര്‍ക്കു നേരെ നിന്ന് അഭിനയിച്ചിട്ടില്ല. വിഷ്‌ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാന്‍ വേറൊരു ക്യാരക്‌ടര്‍ ആയിരുന്നു. എപ്പോള്‍ ചോദിക്കുമ്പോഴും ലാല്‍ പറയും, ‘ചേട്ടാ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വരട്ടെ’…ഞാന്‍ എഴുതിയ കഥ സിനിമയാക്കിയപ്പോഴും ലാല്‍ ആയിരുന്നു നായകന്‍, രേവതിക്കൊരു പാവക്കുട്ടി’.

കാലാപാനിയില്‍ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകള്‍ കാരണം അന്നതിന് കഴിഞ്ഞില്ലെന്നും രവി വള്ളത്തോള്‍ പറയുന്നു.

mohan lal- ravi vallthol

Noora T Noora T :