ഞാൻ വേണേൽ എഴുതി ഒപ്പിട്ട് തരാം . അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല – മിയ

മലയാളത്തിലും തമിഴിലും ഒട്ടുമിക്ക സൗത്തിന്ത്യൻ ഭാഷകളിലും നായികയായി തിളങ്ങുകയാണ് മിയ . ഓരോ ഭാഷകളിലായി മാറി മാറി നടക്കുന്ന മിയ ഏറ്റവുമധികം നേരിട്ടിട്ടുള്ള ചോദ്യമാണ് സിനിമ ഇൻഡസ്ട്രിയിൽ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നത്. മിയ അതിനു മറുപടി നൽകുന്നു.

“ഞാൻ വേണേൽ എഴുതി ഒപ്പിട്ടുതരാം. എനിക്ക് ഇതുവരെ അത്തരമൊരു അനുഭവമുണ്ടായിട്ടില്ല. ഒരു ഇൻഡസ്ട്രിയിൽ നിന്നും. മലയാളമാകട്ടെ, തമിഴാകട്ടെ, തെലുങ്കാവട്ടെ ആരും എന്നോട് അത്തരത്തിൽ സമീപിച്ചിട്ടില്ല. നെഗറ്റീവ് രീതിയിൽ ആരും സംസാരിച്ചിട്ടില്ല. ഞാൻ ചെയ്തിട്ടുള്ള എല്ലാ സിനിമകളിലും കഥ കേൾക്കുന്നു, ഇഷ്ടമാണെങ്കിൽ ചെയ്യുന്നു, ഇല്ലെങ്കിൽ ഇല്ല. അഭിനയിക്കുന്നുണ്ടെങ്കിൽ ഡേറ്റ് തരുന്നു, പോയി അഭിനയിക്കുന്നു, പൈസ വാങ്ങുന്നു, തിരിച്ചു വരുന്നു, ഡബ്ബിംഗ് ചെയ്യുന്നു, സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കുന്നു.

അതോടെ ആ സിനിമയുമായുള്ള ബന്ധം തീരുന്നു. ഞാനും ഒന്നുരണ്ടുപേർ പറയുന്നത് കണ്ടു. പക്ഷേ, എനിക്കറിയില്ല ഓരോരുത്തരുടെ അനുഭവമായിരിക്കാം.  എനിക്ക് തോന്നുന്നു നമ്മൾ എങ്ങനെ നിൽക്കുന്നു എന്ന് നോക്കിയാവുമല്ലോ ഓരോരുത്തർ അപ്രോച്ച് ചെയ്യുന്നത്. നമ്മൾ ഡീസന്റാണ്, സ്ട്രെയിറ്റ് ഫോർവേർഡ് ആണ്, നമ്മൾ നെഗറ്റീവ് രീതിയിൽ പോവില്ല, ബോൾഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതൽ കൊടുത്തു കൊണ്ടിരുന്നാൽ ഈ ഒരു പ്രശ്നം വരില്ല എന്നാണ് എനിക്ക് തോന്നുന്നത്.

എന്റെ കൂടെ മമ്മി എപ്പോഴും സഞ്ചരിക്കാറുണ്ട്. കഥ കേൾക്കുന്നത് മുതൽ റെമ്യൂണറേഷന്റെ കാര്യവും ഡേറ്റിന്റെ കാര്യവും ഫംഗ്ഷനുകളും ഇനോഗുറേഷനുമെല്ലാം മമ്മിയാണ് നോക്കുന്നത്. കുടുംബത്തോടൊപ്പം സംസാരിച്ചിട്ടാണ് തീരുമാനമെടുക്കുന്നത്. ഞാൻ അതിന്റെ ഏറ്റവും ഒടുവിൽ ഇടപെടുന്ന ഒരാളാണ്. എല്ലാ കടമ്പകളും എന്റെ ഫാമിലിയും മമ്മിയും കടന്ന്, ഒക്കെയാണെങ്കിൽ മാത്രമേ എന്നെ ഇടപെടുത്താറുള്ളൂ. അതുകൊണ്ട് ഞാനെപ്പോഴും സേഫായിരുന്നു.

miya about sexual harassment in film industry

Sruthi S :