മിഖായേലിലെ നിവിന്റെയും ഉണ്ണി മുകുന്ദന്റെയും മാസ്സ് ലുക്കിന് പിന്നിലെ രഹസ്യം?

മിഖായേലിലെ നിവിന്റെയും ഉണ്ണി മുകുന്ദന്റെയും മാസ്സ് ലുക്കിന് പിന്നിലെ രഹസ്യം?


ഗ്രേറ്റ് ഫാദർ എന്ന ഒരൊറ്റ  ചിത്രത്തിലൂടെ തന്നെ ഹനീഫ് അദേനി എന്ന സംവിധായകന്റെ ലെവൽ മലയാളികൾ തിരിച്ചറിഞ്ഞതാണ്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് മിഖായേൽ. മികച്ച കാസ്റ്റിംഗ് കൊണ്ടും അഭിനേതാക്കളുടെ അപാര ലുക്കുകൊണ്ടും വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു മിഖായേൽ. സംവിധായകൻ വളരെ മികച്ച രീതിയിലാണ് സിനിമയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ളത്. നിവിന്റെയും ഉണ്ണി മുകുന്ദന്റെയും സുദേവിന്റെയുമെല്ലാം ലുക്ക് അത്ര കണ്ട് പ്രശംസനീയമാണ്.

നാളെയാണ് മിഖായേൽ തീയേറ്ററുകളിൽ എത്തുന്നത്. ട്രെയ്‌ലറിലൂടെ മികച്ചൊരു ആക്ഷൻ പാക്ക് ആയിരിക്കും മിഖായേൽ എന്ന് പ്രേക്ഷകർക്ക് ഉറപ്പ് നൽകുന്നുണ്ട് ചിത്രം. നിവിൻ പോളിയെ ഇതുവരെ കാണാത്ത മാസ് ലുക്കിലാണ് മിഖായേലിൽ കാണാൻ സാധിക്കുക. ഹനീഫ് അദനി തിരക്കഥയും സംവിധാനവും നിർവഹിച്ച മിഖായേൽ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും മുൻപന്തിയിൽ നില്കുന്നു.

നിവിന്റെ പ്രതിനായകനായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ മിഖായേലിലൂടെ ചോക്ലേറ്റ് പരിവേഷം അഴിച്ച് വയ്ക്കുന്നത് ഉണ്ണി മുകുന്ദൻ കൂടിയാണ്. മാത്രമല്ല ഹനീഫ് അദാനിയുടെ മുൻ ചിത്രങ്ങൾ നോക്കുമ്പോൾ മനസിലാകുന്ന കാര്യം, കഥാപാത്രങ്ങളുടെ പേര് തിരഞ്ഞെടുക്കുന്നതിൽ ഹനീഫ് വളരെയധികം മുൻ പന്തിയിലാണ്.

കായംകുളം കൊച്ചുണ്ണി, മൂത്തോന്‍ എന്നീ സിനിമകള്‍ക്കു പിന്നാലെയാണ് നിവിന്റെ മിഖായേലും അണിയറയില്‍ ഒരുങ്ങുന്നത്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമാണ് മിഖായേൽ. കിടിലൻ കാസ്റ്റിംഗ് തന്നെയാണ് അദേനി നൽകിയിരിക്കുന്നത്.

നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ, ഒരു തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ സുദേവ് നായരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രാൻസിസ് ദാവി എന്നാണ് സുദേവിന്റെ കഥാപാത്രത്തിന്റെ പേര്.


ഉണ്ണി മുകുന്ദനാണ് വില്ലൻ. മാക്രോണി ജൂനിയർ എന്നാണ് ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേര്.
നിവിന്റെ പ്രതിനായകനായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ മിഖായേലിലൂടെ ചോക്ലേറ്റ് പരിവേഷം അഴിച്ച് വയ്ക്കുന്നത് ഉണ്ണി മുകുന്ദൻ കൂടിയാണ്. മാത്രമല്ല ഹനീഫ് അദാനിയുടെ മുൻ ചിത്രങ്ങൾ നോക്കുമ്പോൾ മനസിലാകുന്ന കാര്യം, കഥാപാത്രങ്ങളുടെ പേരും അവരുടെ ലുക്കും  തിരഞ്ഞെടുക്കുന്നതിൽ ഹനീഫ് വളരെയധികം മുൻ പന്തിയിലാണ്.

സ്റ്റെഫി സേവ്യർ ആണ് കോസ്റ്റമേ ഡിസൈൻ ചെയ്തിരിക്കുന്നത്. റോനെക്സ് സേവ്യർ ആണ് മേക്കപ്പ്.

mikhael casting

HariPriya PB :