വിധി കര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാമായിരുന്നു !! ദീപ നിശാന്തിനെതിരെ സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ്…

വിധി കര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാമായിരുന്നു !! ദീപ നിശാന്തിനെതിരെ സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ്…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയതിന് പിന്നാലെ ദീപ നിശാന്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ധാര്‍മികത എന്നൊന്ന് ഉണ്ടെന്ന കാര്യം വിസ്മരിക്കരുതെന്ന് മിഥുന്‍ പറയുന്നു.

വിധികര്‍ത്താവാകുന്നതില്‍ നിന്ന് സ്വയം മാറി നില്‍ക്കാമായിരുന്നെന്ന് മിഥുന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒരിക്കല്‍ എങ്കിലും സംസ്ഥാന കലോത്സവത്തില്‍ അല്ലെങ്കില്‍ സര്‍വകലാശാലാ സോണല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കില്‍ ഈ അവസരത്തില്‍ വിധി കര്‍ത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നുവെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം…

ധാര്‍മികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത് ..!! വിധി കര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാമായിരുന്നു..!! നിങ്ങള്‍ ഒരിക്കല്‍ എങ്കിലും സംസ്ഥാന കലോത്സവത്തില്‍ / സര്‍വകലാശാലാ സോണല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കില്‍ ഈ അവസരത്തില്‍ വിധി കര്‍ത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു..!! Just stating a fact.., that’s all..!!

Midhun Manuel Thomas’s Facebook post against Deepa

Abhishek G S :