ഗുണ്ട-അലവലാതി – ഡ്രൈവർ ഷാജിമാർ ഇന്ന് തിയേറ്ററുകളിലേക്ക് – ചിരിപ്പൂരവുമായി മേരാ നാം ഷാജി !

കാത്തിരിപ്പിനൊടുവിൽ നാദിർഷ സംവിധാനം ചെയ്ത മേരാ നാം ഷാജി തിയേറ്ററുകളിലേക്ക് എത്തുകയാണ്. മൂന്നു ഷാജിമാരുമായാണ് ഇത്തവണ ചിരിപ്പൂരം ഒരുക്കാൻ നാദിർഷ എത്തുന്നത്. ബിജു മേനോൻ , ആസിഫ് അലി , ബൈജു എന്നിവരാണ് ആ മൂന്നു ഷാജിമാർ.

കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി അണി നിരക്കുന്നത്.

കുടുംബസമേതം തിയേറ്ററുകളില്‍ പോയി ആസ്വദിക്കാവുന്ന തരത്തിലുള്ള ഫെസ്റ്റിവല്‍ സിനിമയായിരിക്കും മേരാ നാം ഷാജി എന്നാണ് കരുതുന്നത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാന്‍, ജോമോന്‍, സാദിഖ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടേതാണ് കഥ. ഛായഗ്രഹണം വിനോദ് ഇളംപിള്ളി. സംഗീത സംവിധാനം ചെയ്തിരിക്കുന്നത് എമില്‍ മുഹമ്മദ് ആണ്.

mera naam shaji releasing today

Sruthi S :