കീർത്തി സുരേഷ് പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു ? – വിശദീകരണവുമായി മേനക സുരേഷ്

സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം എപ്പോളും ചർച്ച ആകാറുണ്ട് . തിരഞ്ഞെടുപ്പ് കാലമായതോടെ ഒട്ടേറെ മുൻനിര താരങ്ങളുടെ പേരുകൾ ഇത്തരത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ കീർത്തി സുരേഷ് പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് എന്ന പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകുകയാണ് കീർത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷ്.

കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരപുത്രി രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള വിശദീകരണവുമായി മേനക സുരേഷും രംഗത്തെത്തിയിട്ടുണ്ട്.

സുരേഷ് കുമാര്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങിയിരുന്നു. ബിജെപിയുടെ പ്രചാരണത്തിനായി അദ്ദേഹം ദില്ലിയിലേക്ക് പോയിരുന്നു. ക്യാംപയിനിങ്ങ് കഴിഞ്ഞതിന് ശേഷം താരങ്ങളെല്ലാം പ്രധാനമന്ത്രിക്കൊപ്പം ചിത്രങ്ങളെടുത്തിരുന്നു. താനും ആ ഗ്രൂപ്പ് ഫോട്ടോയിലുണ്ടായിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയതിന് പിന്നാലെയായാണ് താരപുത്രി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇത് ശരിയല്ലെന്നും അത്തരത്തിലൊരു കാര്യവും നടന്നിട്ടില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരമാതാവ്.

താനും സുരേഷ് കുമാറും ചിത്രത്തിലുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെന്നും കീര്‍ത്തി സുരേഷ് ബിജെപിയിലേക്കന്നുമൊക്കെയുള്ള വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. കുടുംബപരമായി ബിജെപിയോട് താല്‍പര്യമാണെങ്കിലും കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യവും പ്രകടിപ്പിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്തവമില്ലെന്നും അവര്‍ പറയുന്നു. ഈ താരപുത്രിയേയും സിനിമയ്ക്ക് നഷ്ടമാവുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു.

menaka suresh about keerthy suresh’s political entry

Sruthi S :