“അന്ന് ഓലമറ പൊളിച്ചു നോക്കിയവർ ഇന്നു മൊബൈലുമായി വരുന്നു.” – കീർത്തി സുരേഷ്

“അന്ന് ഓലമറ പൊളിച്ചു നോക്കിയവർ ഇന്നു മൊബൈലുമായി വരുന്നു.” – കീർത്തി സുരേഷ്

സിനിമ കുടുംബമാണ് സുരേഷ് കുമാറിന്റെയും മേനകയുടെയും .അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കളും സിനിമ രംഗത്തേക്ക് ചുവടു വച്ചതോടെ ആകെ സിനിമ മയമാണ് .എന്നാൽ മേനക അഭിനയിച്ചിരുന്ന സാഹചര്യമല്ല ഇന്ന് കീർത്തി സുരേഷ് കാര്യത്തിലും മാറ്റം വന്നു. അന്ന് സിനിമ ലൊക്കേഷനിൽ കാരവാനില്ലാതിരുന്ന കാലത്തെ പറ്റി മേനക പറയുന്നു.

“പണ്ട് ഞാനൊക്കെ രാവിലെ ഒൻപതിന് മേക്കപ്പിട്ട് വൈകിട്ടുവരെ സെറ്റിൽ വെയിലത്ത് കസേരയിൽ ഇരിക്കാറുണ്ട്. എപ്പോഴാണ് സീൻ വരുന്നതെന്നു നോക്കി. അറബിക്കടൽ എന്ന സിനിമയുടെ സെറ്റിൽ അഭിനയിക്കുമ്പോൾ ഡ്രസ് മാറാൻ പോലും സ്ഥലമില്ല. മൽസ്യതൊഴിലാളികളുടെ വീട്ടിൽ തുണി മറച്ചുപിടിച്ചാണ് വേഷം മാറിയിരുന്നത്.ആരെങ്കിലും ഓലപൊളിച്ചു നോക്കുന്നുണ്ടോയെന്നറിയാൻ പുറത്തും ഒരാളെ നിർത്തും.അന്ന് ഒരുതരം മസ്‌കാരയിട്ടാൽ പിന്നെ ചെറിയ കൂവീച്ച കണ്ണിൽ വന്നു കുത്തും. അതിന്റെ എന്തോ മധുരമാണ് ഈച്ചയെ ആകർഷിച്ചത്. അതിനെ ആട്ടി ഓടിക്കണം.ചിലപ്പോൾ ഈച്ച കണ്ണിൽ വീഴും. ഇപ്പോൾ നമ്മുടെ സമയമായില്ലെങ്കിൽ കാരവനിൽ റസ്റ്റ് ചെയ്യാം. “- മേനക പറയുന്നു.

അതിനു മറുപടിയായി കീർത്തി തമാശ രൂപേണ പറഞ്ഞതിങ്ങനെയാണ് -‘‘ അന്ന് ഓലമറ പൊളിച്ചു നോക്കിയവർ ഇന്നു മൊബൈലുമായി വരുന്നു. അതാണ് വ്യത്യാസം ’’.

menaka and keerthy suresh about changes in film industry

Sruthi S :