അച്ഛനെ വെല്ലുന്ന അഭിനയവുമായി മീനാക്ഷി.. സിനിമയിലേക്കുള്ള ആദ്യ ചുവടു ആണോ? !!

ജനപ്രിയ നായകനായ അച്ഛന്റെ സിനിമാ ഡയലോഗുകള്‍ കൊണ്ട് ജനപ്രിയയാവുകയാണ് മകള്‍ മീനാക്ഷി. ദിലീപിന്റെ തകപ്പൻ പെർഫോമൻസിന്റെ ഡബ്‌സ്മാഷുമായി മീനാക്ഷി സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

ദിലീപിന്റെ മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷി താരപുത്രന്മാരെ പോലെ സിനിമയിലേക്ക് വരുമോ എന്ന് ആരാധകര്‍ നിരന്തരം ചോദിക്കുന്ന ചോദ്യമാണ്. എന്നാല്‍ സിനിമയല്ല ഡോക്ടര്‍ ആവാനാണ് മീനാക്ഷിക്ക് താല്‍പ്പര്യമെന്ന് ദിലീപ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച അച്ഛന്റെ ഹിറ്റ് സിനിമകളായ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങളും ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ആണ് വീഡിയോയില്‍ ഉള്ളത്.

മീനാക്ഷിയെ കൂടെ നാദിര്‍ഷയുടെ മകള്‍ ഐഷ നാദിര്‍ഷായും വീഡിയോയില്‍ ഉണ്ട്. നീറ്റ് എഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയാണ് മീനാക്ഷി. നേരത്തെ താരപുത്രിയുടെ ഗിത്താര്‍ വായനയും പാട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും മീനാക്ഷി അത്ര സജീവമാകാത്ത മീനാക്ഷിയുടെ വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. അച്ഛനെയും അമ്മയേയും പോലെ സിനിമയിലേക്ക് മകള്‍ കടന്ന് വരുന്നതാണ് ആരാധകര്‍ ഇപ്പോള്‍ കാത്ത് നില്‍ക്കുന്നത്.

ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ. നേരത്തേ മീനാക്ഷി പാട്ടുപാടുന്ന വീഡിയോ വൈറലായിരുന്നു.

Noora T Noora T :